Sorry, you need to enable JavaScript to visit this website.

സുല്‍ത്താന്‍ ബത്തേരിയില്‍ വയോധിക കിണറ്റില്‍ മരിച്ചനിലയില്‍

സുല്‍ത്താന്‍ ബത്തേരി-വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.  തൊടുവെട്ടി കാരക്കാട്ട് പരേതനായ സരസിജന്റെ ഭാര്യ പൊന്നമ്മയാണ്(80) മരിച്ചത്. വീട്ടില്‍നിന്നു 300 മീറ്റര്‍ മാറി ആള്‍ത്താമസമില്ലാത്ത പുരയിടത്തിലെ കിണറില്‍ ശനിയാഴ്ച രാവിലെ 10.30 ഓടെയാണ്  മൃതദേഹം കണ്ടെത്തിയത്.

വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ ഇവരെ കണാതായിരുന്നു. ബന്ധുക്കളും നാട്ടുകാരും തെരച്ചില്‍ നടത്തുന്നതിനിടെയാണ് പാതയോരത്തെ പുരയിടത്തിലുള്ള  കിണറിന്റെ വക്കില്‍ പുതപ്പും ഊന്നുവടിയും ടോര്‍ച്ചും സമീപവാസിയുടെ ശ്രദ്ധയില്‍പ്പെട്ടത്. കിണര്‍ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. പോലീസ് സാന്നിധ്യത്തില്‍ അഗ്നി-രക്ഷാസേനയാണ് മൃതദേഹം പുറത്തെടുത്തത്. താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.  മക്കള്‍: സിന്ധു, ബിന്ദു. മരുമക്കള്‍: സജീവന്‍, ശശി.

Latest News