Sorry, you need to enable JavaScript to visit this website.

കാണാതായ ആള്‍ വീട്ടില്‍ മരിച്ച നിലയില്‍, മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം

പത്തനംതിട്ട - ഒരു മാസം മുമ്പ് കാണാതായ കോന്നി വെള്ളപ്പാറ ആരോമല്‍ ഭവന്‍ ജയപ്രസാദി (52) ന്റെ ജഡം ജീര്‍ണിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് ഒരു മാസത്തോളം പഴക്കമുണ്ടെന്നാണ് അനുമാനം. ഒരു മാസത്തോളമായി ജയപ്രസാദിനെ കാണാനില്ലെന്ന് പറഞ്ഞ് ഭാര്യ കോന്നി പോലീസില്‍ പരാതിയും നല്‍കിയിരുന്നു.

ജയപ്രസാദും ഭാര്യയും ആറു വര്‍ഷമായി അകന്നാണ് കഴിഞ്ഞിരുന്നത്. അസുഖബാധിതനായ ജയപ്രസാദ് ഒരു മാസം മുന്‍പ് ചികിത്സ തേടി ആശുപത്രിയില്‍ എത്തിയിരുന്നു. അന്നു കൂടെ നില്‍ക്കാന്‍ ആളു വേണമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഭാര്യയെ വിളിച്ചു. അതിനു ശേഷം ജയപ്രസാദിനെ കാണാതാവുകയായിരുന്നു. യാതൊരു വിവരവും ലഭിക്കാതായതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്.

ഇതിനിടെ, ഭാര്യ ജയപ്രസാദ് താമസിച്ചിരുന്ന വീട്ടില്‍ എത്തിയപ്പോഴാണ് അകത്തുനിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഭാര്യ ഇക്കാര്യം പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ അറിയിക്കുകയായിരുന്നു. ഇവര്‍ സ്ഥലത്തെത്തി വീടു തുറന്നു നോക്കിയപ്പോഴാണ് ജയപ്രസാദിന്റെ ജഡം കണ്ടെത്തിയത്.

 

Latest News