Sorry, you need to enable JavaScript to visit this website.

മേൽപ്പാലത്തിൽ ബസ്സുകൾ കൂട്ടിയിടിച്ച് 35 പേർക്ക് പരുക്ക്; ഇരു ഡ്രൈവർമാർക്കും ഗുരുതരം

തിരുവനന്തപുരം - കെ.എസ്.ആർ.ടി.സി ബസും തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസ്സും മാർത്താണ്ഡം മേൽപ്പാലത്തിൽ കൂട്ടിയിടിച്ച് ഡ്രൈവർമാർ ഉൾപ്പെടെ 35 പേർക്ക് പരുക്ക്. ഡ്രൈവർമാരുടെ പരുക്ക് ഗുരുതരമാണെന്നാണ് വിവരം. 
 നാഗർകോവിലിൽ നിന്നും തിരുവനന്തപുര ഭാഗത്തേക്ക് വരുകയായിരുന്ന സർക്കാർ കേരള ബസ്സും കളിയിക്കാവിളയിൽ നിന്നും കന്യാകുമാരിയിലേക്ക് പോവുകയായിരുന്ന തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസ്സുമാണ് കൂട്ടിയിടിച്ചത്. കെ.എസ്.ആർ.ടി.സി ബസ് മുന്നിലുള്ള ടോറസ് ലോറിയെ മറികടക്കാൻ ശ്രമിക്കവെ മറുഭാഗത്തുനിന്ന് വന്ന തമിഴ്‌നാട് ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടം.
 ഇരു ബസ്സിലുമുണ്ടായിരുന്ന പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കുഴിത്തുറെ സർക്കാർ താലൂക്ക് ആശുപത്രിയിൽ പത്തു പേരെയും മാർത്താണ്ഡത്ത് സ്വകാര്യ ആശുപത്രിയിൽ 22 പേരെയും പ്രവേശിപ്പിച്ചു.

Latest News