കോട്ടയം - മൊബെല്‍ എയര്‍ പോഡ് മോഷണ വിവാദത്തിനിടെ നടന്ന തെരഞ്ഞെടുപ്പില്‍ പാലാ നഗരസഭയില്‍ കേരള കോണ്‍ഗ്രസ് എം ഭരണ സാരഥ്യത്തില്‍. ചെയര്‍മാനായി കേരള കോണ്‍ഗ്രസ് (എം) ലെ ഷാജു വി. തുരുത്തന് തെരഞ്ഞെടുക്കപ്പെട്ടു.
ഇടതുമുന്നണിയിലെ മുന്‍ധാരണ പ്രകാരം സി.പി.എം പ്രതിനിധി ജോസിന് ബിനോ രാജിവച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. ഷാജുവിന് 17 വോട്ടും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രിന്‍സ് വി.ഡി തയ്യിലിന് 9 വോട്ടും ലഭിച്ചു.
ഇക്കാലയളവിലെ മൂന്നാമത്തെ ചെയര്‍മാനാണ് ഷാജു തുരുത്തന്. പ്രിന്‍സ് വിസിയെ ലിസി കുട്ടി മാത്യു നിര്‍ദേശിച്ചു. സതീശ് ചൊള്ളാനി പിന്താങ്ങി. ഷാജു തുരുത്തനെ ജോസിന് ബിനോ ആണ് പിന്താങ്ങിയത്.
കേരള കോണ്‍ഗ്രസ് എം - സി.പി.എം കൗണ്‍സിലര്‍മാര്‍ തമ്മിലുള്ള മൊബൈല്‍ എയര്‍പോഡ് വിവാദം പോലീസ് അന്വേഷണത്തിലേക്ക് നീങ്ങുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് നടന്നത്.