Sorry, you need to enable JavaScript to visit this website.

ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ചു

തിരുവനന്തപുരം- ആശ വര്‍ക്കര്‍മാരുടെ ഓണറേറിയത്തില്‍ 1000 രൂപ വര്‍ധിപ്പിച്ചതായി  ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. കഴിഞ്ഞ ഡിസംബര്‍ മുതല്‍ മുന്‍കാല പ്രാബല്യത്തിലാണ് വര്‍ധന. ഇതോടെ 7000 രൂപയായി പ്രതിഫലം ഉയരും. 26125 പേര്‍ക്കാണ് നേട്ടം.
ആശ പ്രവര്‍ത്തകരുടെ ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പ്രതിഫല വിതരണത്തിനായി 31.35 കോടി രുപ അനുവദിച്ചു. ഓണറേറിയം പൂര്‍ണമായും സംസ്ഥാന സര്‍ക്കാരാണ് നല്‍കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ആശ വര്‍ക്കര്‍മാര്‍ക്ക് ഇന്‍സെന്റീവായി നല്‍കുന്നത് 2000 രൂപമാത്രമാണ്. അധിക പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചാല്‍ മാത്രം അധിക ഇന്‍സെന്റീവും ലഭിക്കും. കേരളത്തില്‍ ദേശീയ ആരോഗ്യ ദൗത്യം (എന്‍എച്ച്എം) പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുകയും മൂന്നു മാസമായി ലഭ്യമാക്കാത്ത സാഹചര്യമാണുള്ളതെന്ന് മന്ത്രി പറഞ്ഞു.

 

Latest News