Sorry, you need to enable JavaScript to visit this website.

പതിമൂന്ന് കോടിയുടെ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കും

കണ്ണൂര്‍ - 13 കോടി രൂപയുടെ ക്രിപ്‌റ്റോ കറന്‍സി  തട്ടിപ്പ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്. ഇതു സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ഉത്തരവിറക്കി. തട്ടിപ്പുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയില്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ടൗണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ്  ക്രൈംബ്രാഞ്ചിന് കൈമാറുക.
 സോഷ്യല്‍ മീഡിയയില്‍ കണ്ട പരസ്യത്തെ തുടര്‍ന്നായിരുന്നു 2019 ല്‍ കണ്ണൂര്‍ വാരം സ്വദേശി ക്രിപ്‌റ്റോ കറന്‍സി ഇടപാടില്‍ പണം നിക്ഷേപിച്ചു തുടങ്ങിയത്. വാരം സ്വദേശിയെ ഫോണില്‍ ബന്ധപെട്ട, കണ്ണൂര്‍  വട്ടപൊയിലിലെ ജംഷീര്‍, കക്കോടിയിലെ എ. കെ.നജ്മല്‍ എന്നിവര്‍ ചേര്‍ന്നാണ് ഫോറിന്‍ ട്രേഡിങ്ങില്‍ പണം നിക്ഷേപിച്ചാല്‍ വന്‍ ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയത്. ക ണ്ണൂരിലെ സാറ എഫ് എക്‌സ് എന്ന കമ്പനിയിലും മറ്റൊരു കമ്പനിയിലും ഫോറിന്‍ ട്രേഡിങ്ങില്‍ പണം നിക്ഷേപിക്കാന്‍ നേരിട്ടും ഫോണിലൂടെയും ആവശ്യപ്പെടു കയായിരുന്നു. തുടര്‍ന്ന് വാരം സ്വദേശിയില്‍ നിന്നും ഇയാളുടെ സുഹൃത്തുക്കളില്‍ നിന്നുമായി പ്രതികള്‍ ഇരുവ രും 13 കോടി രൂപയാണ് വിവിധ അക്കൗണ്ടുകളിലായി ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപിച്ച് തട്ടിയെടുത്തത്. തട്ടിപ്പ് വ്യക്തമായതിനെ തുടര്‍ന്ന് വാരം സ്വദേശി കോട തി യില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. തുടര്‍ന്നാണ്  കോടതി കേസെടുത്ത് അന്വേഷണം നടത്താന്‍ ടൗണ്‍ പോലീസിന് ഉത്തരവ് നല്‍കിയത്.

 

Latest News