Sorry, you need to enable JavaScript to visit this website.

മൂന്ന് ആഴ്ചയ്ക്കിടെ മൂന്ന് മയക്കുവെടി: 'തണ്ണീര്‍' ചരിഞ്ഞു

കല്‍പറ്റ-വെള്ളിയാഴ്ച വടക്കേ വയനാട്ടിലെ മാനന്തവാടി ടൗണില്‍ ഇറങ്ങിയതിനെത്തുടര്‍ന്ന് മയക്കുവെടിവെച്ച്പിടിച്ചു കര്‍ണാടകയിലേക്ക് കൊണ്ടുപോയ കാട്ടുകൊമ്പന്‍ ചരിഞ്ഞു. ഇന്നു രാവിലെ ബന്ദിപ്പുര ടൈഗര്‍ റിസര്‍വ് ആസ്ഥാനത്ത് തുറന്നുവിട്ടതിനു പിന്നാലെയാണ്  'തണ്ണീര്‍' എന്നു പേരുള്ള ആന ചരിഞ്ഞത്. ഇത് വയനാടന്‍ ജനതയ്ക്കും ദുഃഖമായി.
ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍മാരുടെ സംഘം ഉടന്‍ ബന്ദിപ്പുരയില്‍ എത്തി പോസ്റ്റുമോര്‍ട്ടം നടത്തുമെന്ന് കര്‍ണാടക മുഖ്യ വന്യജീവി പാലകന്‍ അറിയിച്ചു. ആനയുടെ മരണം അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.മൂന്നാഴ്ചയ്ക്കിടെ മൂന്നു തവണയാണ് കൊമ്പന് മയക്കുവെടിയേറ്റത്. കഴിഞ്ഞ മാസം 16ന് ഹാസനിലെ സഹാറാ എസ്റ്റേറ്റില്‍നിന്നു കര്‍ണാടക വനം വകുപ്പ്  മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് മൂലഹള്ള വനത്തില്‍ വിട്ട ആനയാണ് മാനന്തവാടിയില്‍ എത്തിയത്. ബന്ദിപ്പുര, നാഗര്‍ഹോള, വയനാട് വന്യജീവി സങ്കേതം വഴി ഏകദേശം 200 കിലോമീറ്റര്‍ താണ്ടിയായിരുന്നു ആനയുടെ വരവ്.  ഇന്നലെ  വൈകുന്നേരം അഞ്ചരയ്ക്കും പിന്നീടുമായി രണ്ടുതവണ മരുന്ന് പ്രയോഗിച്ചശേഷമാണ് ആന മയങ്ങിയത്. രാത്രി പത്തോടെയാണ്  കുംകി ആനകളുടെ സഹായത്തോടെ ലോറിയില്‍(എലഫന്റ് ആംബുലന്‍സ്)കയറ്റി ആനയെ കര്‍ണാടകയ്ക്കു കൊണ്ടുപോയത്

Latest News