ജിസാന്‍ - ജിസാന്‍ മേഖലയിലെ അല്‍അര്‍ദ സെക്ടറിലെ അതിര്‍ത്തിരക്ഷാ സൈനികര്‍ നുഴഞ്ഞുകയറി ആറ് യെമനി പൗരന്മാരെ പിടികൂടി. ഇവരില്‍നിന്ന് 64 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു. പ്രാഥമിക നിയമനടപടികള്‍ പൂര്‍ത്തിയാക്കി, പ്രതികളേയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി.
മയക്കുമരുന്ന് കടത്തലോ വിതരണമോ സംബന്ധിച്ച പ്രവര്‍ത്തനങ്ങളെ കുറിച്ച് പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും സുരക്ഷാ അധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാം. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് കണ്‍ട്രോളിനെ വിളിക്കാം. (995) കൂടാതെ [email protected] എന്ന ഇമെയില്‍ വഴിയും വിവരം നല്‍കാം.