Sorry, you need to enable JavaScript to visit this website.

എസ്.കെ.എസ്.എസ്.എഫ് മുപ്പത്തിയഞ്ചാം വാർഷികസമ്മേളനത്തിന് ഉജ്വല തുടക്കം

  • വിജ്ഞാനം വിശ്വാസിക്ക് സാമൂഹിക ഉന്നമനത്തിൻ്റെ നിദാനം -ഡോ. മുഹമ്മദ് അബൂ സൈദ് അൽ ആമിർ

കോഴിക്കോട് - ഇസ്‍ലാമിക സംസ്കൃതിയുടെ വേര് നിലനിൽക്കുന്നത് വിജ്ഞാനത്തിൻ്റെ അടിത്തറയിലാണെന്ന് പ്രശസ്ത പണ്ഡിതൻ ഡോ. മുഹമ്മദ് അബൂ  സൈദ് അൽ ആമിർ (ഈജിപ്ത്) പറഞ്ഞു.
കോഴിക്കോട് കടപ്പുറത്ത് മുഖദ്ദസ് നഗരിയിൽ നടക്കുന്ന എസ് കെ എസ് എസ് എഫ് മുപ്പത്തിയഞ്ചാം വാർഷിക ഉദ്ഘാടന  സമ്മേളനത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക സമൂഹത്തിൽ വൈവിധ്യങ്ങളായ എല്ലാ വിജ്ഞാന മേഖലകളിലേക്കും വഴിതുറന്നത്  ഇസ്‌ലാമിക പണ്ഡിതരുടെ ഇടപെടലുകൾ കൊണ്ടാണ്.
വൈദ്യശാസ്ത്രത്തിൽ ഇബ്നുസീനയും രസതന്ത്രത്തിൽ ഇബ്നു ഹിബ്ബാനും ഉൾപ്പെടെ നിരവധി പണ്ഡിതർ  ലോകത്തെ വൈജ്ഞാനിക വിപ്ലവത്തിൻ്റെ ഉദാഹരണങ്ങളാണ്.
ഉപകാരപ്രദമായ അറിവിൻ്റെ കൈമാറ്റം കൊണ്ട് മാത്രമാണ് ആധുനികമായി സമുദായം നേരിടുന്ന പ്രതിസന്ധികളോട് പ്രതികരിക്കാൻ കഴിയുക.ഈ സമുദായത്തിൻ്റെ വിജയത്തിൻ്റെ നിദാനം  അഹ് ലുബൈത്തിനോടുള്ള സ്നേഹവും ഇഷ്ടവും കൊണ്ട് മാത്രമാണ് . അല്ലാഹുവിൻ്റെ തൃപ്തിയിലേക്ക് സഞ്ചരിക്കാനുള്ള ഏകമാർഗവും പ്രവാചകനോടും കുടുംബത്തോടുമുള്ള ഇഷ്ടംമാത്രമാണ്.
യഥാർത്ഥ വിജ്ഞാനം നേടിയതിൻ്റെ ലക്ഷണം  അഹ്ലുബൈത്തിനെ ആദരിക്കുന്നതും അവരുടെ സ്ഥാനം മനസ്സിലാക്കുന്നതുമാണ്.
ഈ വൈജ്ഞാനിക സംഘത്തിൻ്റെ നൂറാം വാർഷികത്തിലും വിദ്യാർത്ഥിക്കൂട്ടത്തിൻ്റെ മുപ്പത്തിയഞ്ചാം വാർഷികത്തിലും ഞാൻ ഏറെ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു.  സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി കെ ഉമർ ഫൈസി മുക്കം മുഖ്യപ്രഭാഷണം നടത്തി.
സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കിയ സുവനീർ  കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസർ അബ്ദുൽഹയ്യ് ശിഹാബ് തങ്ങൾ സമസ്ത (ബഹ്റൈൻ) വർക്കിങ് പ്രസിഡൻ്റ് എൻ കെ കുഞ്ഞ് അഹ്മദ് ഹാജിക്ക് നൽകി പ്രകാശനം ചെയ്തു.എസ് വി മുഹമ്മദലി സുവനീർ പരിചയപ്പെടുത്തി. കുവൈത്ത് ഇസ്ലാമിക് കൗൺസിൽ പുറത്തിറക്കിയ ഇരുപത്തിയഞ്ച് പുസ്തകങ്ങളുടെ പ്രകാശനവും വേദിയിൽ നടന്നു.  സത്യധാര സ്പെഷ്യൽ പതിപ്പ്   സയ്യിദ് നാസർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ  ഇബ്രാഹീം ഓമശ്ശേരിക്ക് കൈമാറി പ്രകാശനം ചെയ്തു.
ദേശീയ പ്രസിഡൻ്റ് അനീസ് അബ്ബാസി (രാജസ്ഥാൻ),ഇബ്രാഹിം ഫൈസി പേരാൽ, ജി എം സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ തുടങ്ങിയവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.
കെ കെ എസ് തങ്ങൾ വെട്ടിച്ചിറ, കാടാമ്പുഴ മൂസ ഹാജി,  കെഎ റഹ്മാൻ ഫൈസി കാവനൂർ, സലിം എടക്കര, ശംസുദ്ദീൻ ഫൈസി എടയാറ്റൂർ, മുഹമ്മദലി പുതുപ്പറമ്പ് സംബന്ധിച്ചു. ബഷീർ ഫൈസി ദേശമംഗലം മുഖദ്ദസ് സന്ദേശ പ്രഭാഷണം നടത്തി.
ആശിഖ് കുഴിപ്പുറം സ്വാഗതവും അലി അക്ബർ മുക്കം നന്ദിയും പറഞ്ഞു.

Latest News