ജിദ്ദ- ശൈത്യ കാലം ആരംഭിച്ചതോടെ സൗദിയിലെ കാലാവസ്ഥ ആസ്വദിക്കാനും മഞ്ഞുവീഴ്ച കാണാനും സ്വദേശികളും വിദേശികളുമടക്കം ധാരാളം പേര്‍ ഇപ്പോള്‍ രാജ്യത്തിനകത്ത് യാത്ര ചെയ്യുന്നുണ്ട്. പലയിടത്തും താപനില പൂജ്യത്തിലും താഴേക്ക് പോയതോടെ യൂറോപ്പിനു സമാനമായ ദൃശ്യങ്ങളാണ് പലരും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുന്നത്. പൊതുവെ തണുപ്പ് കാലത്ത് പാമ്പുകളെ കാണാറില്ലെങ്കിലും കാലമൊന്നുമില്ലെന്നും പാമ്പുകളും പുറത്തിറങ്ങുകയാണെന്നും വീഡിയോ പങ്കുവെച്ചു കൊണ്ട് ജിദ്ദയിലെ സഞ്ചാരികള്‍ പറയുന്നു. തായിഫിലെ ജബല്‍ ദക്കക്കു സമീപം കണ്ട പാമ്പിനെയാണ് അവര്‍ ക്യാമറയില്‍ പകര്‍ത്തി വാട്‌സാപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തത്.
വിഷപ്പാമ്പുകളെ പ്രത്യേകം കരുതിയിരിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കാറുണ്ട്. വിനോദ യാത്രക്കും മറ്റും പുറത്തിറങ്ങുന്നവര്‍ വിഷജന്തുക്കളെ കുറിച്ച് ജാഗ്രത പാലിക്കണം. മുട്ടുകാല്‍ മുഴുവന്‍ മറയുന്ന വസ്ത്രം ധരിക്കുന്നത് നന്നായിരിക്കും. പ്രഥമശുശ്രൂഷ മരുന്നുകള്‍ കൈവശം വെക്കണം.
അറേബ്യന്‍ മരുഭൂമിയില്‍ ഉഗ്രവിഷമുള്ള ധാരാളം പാമ്പുകളുണ്ട്.
സ്വദേശികള്‍ക്ക് മരുഭൂമിയിലെ യാത്രക്കിടയില്‍ ഉഗ്രവിഷമുള്ള പാമ്പുകളെ നേരിടേണ്ടി വരാറുണ്ട്. മണലില്‍ മറഞ്ഞു കിടക്കുന്ന പാമ്പുകളെ കാണാന്‍ തന്നെ പ്രയാസമാണ്.