ജിദ്ദ - അടുത്ത കൊല്ലം സൗദിയില്‍ 5.5 ശതമാനം സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിക്കുന്നതായി അന്താരാഷ്ട്ര നാണയനിധി പറഞ്ഞു. കഴിഞ്ഞ ഒക്‌ടോബറില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ അടുത്ത വര്‍ഷം സൗദിയില്‍ 4.5 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് ഐ.എം.എഫ് പ്രതീക്ഷിച്ചിരുന്നത്. ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളും സാമ്പത്തിക വെല്ലുവിളികളും അപകടങ്ങളും നേരിടുമെങ്കിലും സൗദി അറേബ്യ ശക്തമായ പ്രകടനവും വളര്‍ച്ചയും കാഴ്ചവെക്കും.
ഈ വര്‍ഷം സൗദി അറേബ്യയില്‍ സാമ്പത്തിക വളര്‍ച്ച 2.7 ശതമാനമായി കുറയും. ഈ കൊല്ലം 4 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നാണ് ഒക്‌ടോബറില്‍ ഐ.എം.എഫ് പ്രതീക്ഷിച്ചിരുന്നത്. എണ്ണയുല്‍പാദനത്തില്‍ വരുത്തിയ കുറവ് ഈ വര്‍ഷം സാമ്പത്തിക വളര്‍ച്ച കുറയാന്‍ ഇടയാക്കും. എന്നാല്‍ പെട്രോളിതര മേഖല ശക്തമായ വളര്‍ച്ച രേഖപ്പെടുത്തും. എണ്ണയിതര മേഖലയില്‍ ഈ വര്‍ഷം 4.4 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. സൗദി അറേബ്യയുടെ പൊതുകടം മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ 25 ശതമാനത്തില്‍ താഴെയായി തുടരും. ലോക സാമ്പത്തിക വ്യവസ്ഥ ഈ കൊല്ലം 3.1 ശതമാനവും അടുത്ത വര്‍ഷം 3.2 ശതമാനവും വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐ.എം.എഫ് റിപ്പോര്‍ട്ട് പറഞ്ഞു.
കൂടുതൽ വാർത്തകൾ വായിക്കാം
ഓഫീസില്‍ ഉറക്കം തൂങ്ങുന്നു; ഉറങ്ങാൻ കിടക്കുംമുമ്പ് വീട്ടിലേക്ക് വിളിക്കരുതെന്ന് പ്രവാസിയോട് ഡോക്ടര്‍
സൗദിയില്‍ വ്യക്തികള്‍ക്കായി സേവിംഗ്‌സ് ബോണ്ട് ആരംഭിച്ചു, പ്രവാസികള്‍ക്കും വാങ്ങാം
പ്രവാസ ലോകത്ത് ഓഫീസ് ബോയി സമ്പന്നനായത് ചുമ്മാതല്ല
VIDEO ഇതാണ് ദൈവത്തിന്റെ കൈയെന്ന് സോഷ്യല്‍ മീഡിയ, വൈറലായി ഒരു വീഡിയോ