ദുബയ്- യുഎഇയില്‍ സെപ്തംബര്‍ മാസത്തെ പുതുക്കിയ ഇന്ധന വില ഊര്‍ജ്ജ മന്ത്രാലയം പ്രസിദ്ധീകരിച്ചു. നേരിയ വര്‍ധന ഉണ്ട്. പുതുക്കിയ നിരക്കില്‍ വാറ്റും ഉള്‍പ്പെടും.
പുതുക്കിയ നിരക്കുകള്‍ (ബ്രായ്ക്കറ്റില്‍ ഓഗസ്റ്റിലെ നിരക്ക്)
സൂപ്പര്‍ 98 പെട്രോള്‍ ലീറ്ററിന് 2.59 ദിര്‍ഹം (2.57)
സ്‌പെഷ്യല്‍ 95ന് 2.48 ദിര്‍ഹം (2.46)
ഇ-പ്ലസ് 91ന് 2.40 ദിര്‍ഹം (2.38)
ഡീസല്‍ ലീറ്ററിന് 2.64 ദിര്‍ഹം (2.63)
ഈ വര്‍ഷം ജനുവരി മുതല്‍ യുഎഇയില്‍ ഇന്ധന വില ഓരോ മാസവും വര്‍ധിച്ചു വരികയാണ്. നേരിയ തോതില്‍ വിലയിടിഞ്ഞ ജൂലൈയില്‍ മാത്രമാണ് വര്‍ധന ഉണ്ടാകാതിരുന്നത്.
The fuel prices for September in the #UAE as announced by the UAE Fuel Price Committee ⛽ pic.twitter.com/0cuInAdfen
— ENOC (@ENOC) August 29, 2018