അബുദബി- യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തി തിരിച്ചു പോകുന്നവര്‍ എക്‌സിറ്റ് പെര്‍മിറ്റ് ലഭിച്ചാല്‍ പത്തു ദിവസത്തിനകം രാജ്യം വിടണമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസന്‍ഷിപ്പ് മുന്നറിയിപ്പു നല്‍കി. രാജ്യത്ത് അനധികൃതമായി തങ്ങുന്നവര്‍ക്ക് ഇളവു ചെയ്ത ഫീസായ 220 ദിര്‍ഹം അടച്ചാല്‍ വിവിധ എമിറേറ്റുകളിലെ ഒമ്പതു പൊതുമാപ്പ് കേന്ദ്രങ്ങളില്‍ നിന്ന് എക്‌സിറ്റ് പെര്‍മിറ്റ് ലഭിക്കുമെന്നും അതോറിറ്റി അറിയിച്ചു. പദവി ശരിയാക്കി രാജ്യത്ത് തങ്ങുന്നവര്‍ പുതിയ സ്‌പോസറെ ലഭിച്ച രേഖകളും മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫക്കറ്റും ഹാജരാക്കി വീസ ട്രാന്‍സ്ഫര്‍ ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു. ഓഗസ്റ്റ് ഒന്നു മുതല്‍ തുടങ്ങിയ പൊതുമാപ്പ് ഒരു മാസം പിന്നിടുമ്പോള്‍ ആയിരക്കണക്കിന് വിദേശികള്‍ ഉപയോഗപ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു. ഒക്ടോബര്‍ വരെയാണ് പൊതുമാപ്പ് കാലാവധി.
പൊതുമാപ്പിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളറിയാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.