അറാര്‍ - ഉത്തര അതിര്‍ത്തി പ്രവിശ്യയിലെ തുറൈഫില്‍ മഞ്ഞുവീഴ്ച. തുറൈഫിന് കിഴക്ക് 60 കിലോമീറ്റര്‍ ദൂരെ വിശാലമായ മരുഭൂമിയില്‍ വ്യാഴാഴ്ച വൈകീട്ടുണ്ടായ മഞ്ഞുവീഴ്ചയുടെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സൗദി യുവാക്കളില്‍ ഒരാള്‍ ചിത്രീകരിച്ച് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ടു. മഞ്ഞുവീഴ്ചയില്‍ തൂവെള്ള പുതച്ച മരുഭൂമി കൂടുതല്‍ സുന്ദരിയായി. മഞ്ഞുവീഴ്ചക്കു മുമ്പായി തുറൈഫിലും പരിസരപ്രദേശങ്ങളിലും കനത്ത മഴയും പെയ്തിരുന്നു.
شرق #طريف ٦٠ كم عصر اليوم الخميس ٢٠ رجب ١٤٤٥
— مجموعة مناخ الجزيرة (@ClimatJazeera) February 1, 2024
عضو المجموعة فهدالشحم pic.twitter.com/whxEYFhG2c