പത്തനംതിട്ട - സ്‌കൂളില്‍ കളിക്കുമ്പോള്‍ വീണ് കൈയ്ക്ക് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഒന്നാം ക്‌ളാസ്സ് വിദ്യാര്‍ഥി മരിച്ചു. അയിരൂര്‍ പ്ലാങ്കമണ്‍ തേക്കുങ്കല്‍ മൈലാടുംപാറ വിജയന്റെയും ഷേര്‍ളിയുടെയും മകന്‍ ആരോണ്‍ വി. വര്‍ഗീസ് (6) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് റാന്നിയില്‍ സ്‌കൂളില്‍ വീണ് ആരോണിന് പരിക്ക് പറ്റിയത്.ഉടന്‍ തന്നെ റാന്നിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ച് പ്ലാസ്റ്റര്‍ ഇടുന്നതിനായി അനസ്‌തേഷ്യ നല്‍കി. ഇതോടെ കുട്ടിയുടെ സ്ഥിതി മോശമായി. തുടര്‍ന്ന് കഴിഞ്ഞ രാത്രി തന്നെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.പക്ഷെ കുട്ടി മരിച്ചു. അസ്വാഭാവത്തിനു റാന്നി പോലീസ് കേസ് എടുത്തു.കട്ടിയെ മരണത്തില്‍ ആശുപത്രി അധികൃതരുടെ വീഴ്ചയാണന്ന് ആരോപിച്ച് ബന്ധുക്കള്‍ പരാതി നല്‍കി.