Sorry, you need to enable JavaScript to visit this website.

പ്രവാസ ലോകത്ത് ഓഫീസ് ബോയി സമ്പന്നനായത് ചുമ്മാതല്ല

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പലരും പഠിക്കാറുണ്ട്. പരിഹാരം കാണേണ്ടത് ആരാണെന്നകാര്യമാണ് അതിലേറെ പ്രശ്‌നം. പ്രവാസിയെ പിഴിയാന്‍ പലരുമുണ്ട്. അവനെ കൊഴുപ്പിക്കാന്‍ കെട്ടിയ പെണ്ണിനെ വരെ കിട്ടാത്തവരാണ് പലപ്രവാസികളും. അതു കൊണ്ട് സ്വന്തം കാര്യം പ്രവാസി ഒരിക്കലും മറക്കരുത്.
സാമൂഹ്യ ശാസ്ത്രജ്ഞനായ ഹാഫിസ് മുഹമ്മദ് പ്രവാസികള്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ പറയുന്ന രണ്ട് കാര്യങ്ങള്‍ വളരെ ഗൗരവമുള്ളതാണ്. ആരെങ്കിലുമതിനെ പ്രവാസി പൊട്ടത്തരങ്ങള്‍ എന്ന് വിളിച്ചാല്‍ വാളെടുത്തിട്ട് കാര്യമില്ല.
സമ്പാദ്യത്തിനായി നാട് വിട്ടവരില്‍ ഒരു വിഭാഗം ജോലികഴിഞ്ഞുള്ള സമയം എന്ത് കാട്ടണമെന്നറിയാതെ റിമോള്‍ട്ട് കണ്‍ട്രോളുകളിലൂടെ  പാതാളം മുതല്‍ ശൂന്യാകാശം വരെ കറങ്ങി തിരിഞ്ഞും മാളിലും മേളയിലും സമയം കളഞ്ഞ് കുളിക്കുന്നു.
മറ്റൊരു വിഭാഗം കെട്ടിയവളുടെ താലി വിറ്റ് വന്നിട്ട് പോലും അവളോടൊന്ന് മിണ്ടിപ്പറയാന്‍ വരെ സമയം കിട്ടാതെ കെണിയലകപ്പെട്ട എലിയെപ്പോലെ പരക്കം പായുന്നു. രണ്ട് കൂട്ടരുടേയും പ്രശ്‌നം  സമയം ആണ്. ഇത് പരിഹരിച്ചില്ലെങ്കില്‍ സമ്പാദ്യമെന്ന സ്വപ്നവും സന്തോഷവും  മരീചികയായി മാറും.
സമയമാണ് സമ്പത്തും സന്തോഷവും. ഇത് മനസ്സിലായിക്കിയവര്‍ക്ക് മാത്രമേ ജീവിതം ആസ്വദിക്കാന്‍ കഴിയൂ.
സമ്പത്തിനെ സമയവുമായി എന്തിന് കൂട്ടി കെട്ടുന്നു എന്ന ചോദ്യത്തിനുത്തരം  സന്തോഷദായകമായ ജീവിതത്തിനായി വായിക്കപ്പെടുന്ന  ഇക്കി ഗായി എന്ന ഗ്രന്ഥമാണ് 'ജീവിതത്തിന്റെ മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നുണ്ടെന്ന് ചിലപ്പോള്‍ നിങ്ങള്‍ക്ക് തോന്നാറുണ്ടോ? ഉത്തരവാദിത്തങ്ങളും കടമകളും താങ്ങാനാവാതെ നിങ്ങളുടെ വണ്ടി പാളം തെറ്റിയെന്ന് തോന്നാറുണ്ടോ? അതെ എന്നാണ് ഉത്തരമെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ക്ക് സമയനിഷ്ഠ ഇല്ല എന്നാണ്. സമയവും ജോലിയും ചിട്ടയായി കൊണ്ടു പോയില്ലങ്കില്‍ നിങ്ങള്‍ക്ക് ധനനഷ്ടമുണ്ടാകും. കാരണം സമയവും ധനവും അടുത്തിടപഴകുന്ന രണ്ട് കാര്യങ്ങളാണ്.
ഒന്നിനും സമയം തികയുന്നില്ല എന്ന് പരിഭവപ്പെടുന്നവര്‍ വീട്ടിലെ അടുക്കളയിലേക്കൊന്ന് നോക്കട്ടെ അവിടെയുണ്ടൊരു ടൈം മാനേജ്‌മെന്റ് എഞ്ചിനിയര്‍ മള്‍ട്ടി ടാസ്‌കാണ് പ്രത്യേകത. ഒരേസമയം മൂന്നും നാലും ജോലികളെടുക്കുന്നു.
സ്‌കൂള്‍ ടൈമിലാന്ന് അടുക്കളയില്‍ കയറി നോക്കണം. ഒരേ സമയം നമ്മുടെ ഭാര്യ എന്തൊക്കെ ജോലികളാണ് ചെയ്യുന്നത്. അവള്‍ക്ക് പ്രസവിക്കാന്‍ സൗഭാഗ്യം കൊടുത്ത സൃഷ്ടാവ് സമയവും അധികം കൊടുത്തിട്ടുണ്ടോ......?
സത്യത്തില്‍ സ്ത്രീകളാണ് സമയപാലന പ്രതിഭകള്‍.
സമയമില്ലെന്ന് സങ്കടപ്പെടുന്നവരുടെ സുഖക്കേട് ഔഷധ സേവകൊണ്ട് സുഖപ്പെടില്ല.
ഈ പ്രശ്‌നത്തിനൊരു പരിഹാരമായി
 The 7 HABITS എന്ന പുസ്തകം പറയുന്നതിങ്ങനെ 'നിങ്ങള്‍ നിങ്ങളെത്തന്നെ എത്ര ചിട്ടയോടെ ക്രമീകരിക്കുന്നുവോ അത്രമാത്രം നിങ്ങള്‍ക്ക് വേണ്ടി തന്നെ കൂടുതല്‍ സമയം കിട്ടും.
ജോലി കഴിഞ്ഞ് ബാക്കിയുള്ള സമയം കൊല്ലുന്നവര്‍ ഭാഗ്യം കൊണ്ട്  പ്രമോഷന്‍ ലഭിക്കുമെന്ന് കരുതരുത്. പെര്‍ഫോമെന്‍സാണ് പ്രമോഷന്റെ പ്രമോട്ടര്‍.
അത് കൊണ്ട് ഒഴിവുസമയങ്ങളില്‍ സ്‌കില്ല് വര്‍ദ്ദിപ്പാക്കാനാവശ്യമായ കാര്യങ്ങളില്‍ മുഴുകണം. സ്ലീപ്പര്‍ മുതല്‍ എല്ലാതൊഴിലുകള്‍ക്കും ഇത് ബാധകമാണ്.
പ്രവാസ ലോകത്ത് ഓഫീസ് ബോയിയായി വന്നവരാണ് സാമ്പത്തിക സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുത്ത പലരും. ആട് മേക്കാനെത്തിയവരുടെ മക്കള്‍ ഡോക്ടര്‍മാരായതും മായാജാലമല്ല. അവര്‍ ഒഴിവുസമയം പുതിയ ജോലികള്‍ പഠിച്ചും ചെയ്തുമാണ് മാനം മുട്ടേ ഉയര്‍ന്നത്. സമയമാണ് സമ്പത്തെന്നത് പ്രവാസി ഒരിക്കലും മറക്കരുത്
'കാലം തന്നെയാണ, സല്‍കര്‍മ്മങ്ങള്‍ ചെയ്യാത്തവര്‍ക്ക് നഷ്ടം'
വിശുദ്ധ ഖുര്‍ആന്‍ കാലം കൊണ്ട് കാലത്തിന്റെ മൂല്യം മനുഷ്യരെ ഓര്‍മ്മപ്പെടുത്തുകയാണ്.
'നാഥന്‍ നല്‍കിയ വിലപ്പെട്ട രണ്ടനുഗ്രഹങ്ങളാണ് സമയവും  ആരോഗ്യവും'
മുഹമ്മദ് നബി (സ) പറഞ്ഞതിന്റെ പൊരുള്‍ ആരോഗ്യവും സമയവുമാണ് ജീവിത വിജയത്തിന്റെ ടൂളുകള്‍ എന്നാണ്.

ഓഫീസില്‍ ഉറക്കം തൂങ്ങുന്നു; ഉറങ്ങാൻ കിടക്കുംമുമ്പ് വീട്ടിലേക്ക് വിളിക്കരുതെന്ന് പ്രവാസിയോട് ഡോക്ടര്‍

സൗദിയില്‍ വ്യക്തികള്‍ക്കായി സേവിംഗ്‌സ് ബോണ്ട് ആരംഭിച്ചു, പ്രവാസികള്‍ക്കും വാങ്ങാം

Latest News