Sorry, you need to enable JavaScript to visit this website.

അത്ഭുത മരുന്നുകള്‍ കഴിക്കും മുമ്പ് ഇതൊന്നു വായിക്കണം, സൗദി അധികൃതരുടെ മുന്നറിയിപ്പാണ്

റിയാദ്-പോഷകാഹാരക്കുറവിനും െൈവറ്റമിന്‍ കുറവു നികത്താനുമെന്ന പേരില്‍ വ്യാപകമായി മാര്‍ക്കറ്റു ചെയ്യപ്പെടുന്ന ഫുഡ് സപ്ലിമെന്റുകളുടെ ഉപയോഗത്തെ കുറിച്ച് മുന്നറിയിപ്പു നല്‍കി സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി.
മെഡിസിനുകളേക്കാള്‍ ഫലപ്രദമാണെന്നും അത്ഭുത ഫലസിദ്ധിയുണ്ടെന്നും പരിപൂര്‍ണമായും പാര്‍ശഫലങ്ങളില്ലാത്തതാണെന്നും അവകാശപ്പെട്ടാണ് ഇത്തരം ഫുഡ് സംപ്ലിമെന്റുകള്‍ക്ക് വലിയ തോതിലുള്ള പ്രചാരണം നല്‍കുന്നത്.
കൊളസ്‌ട്രോള്‍ കുറക്കുന്നതിനും, കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള അത്ഭുത മരുന്ന് എന്നൊക്കെയാണ് പലപ്പോഴും പ്രചരിപ്പിക്കപ്പെടാറുള്ളത്. ശരീരത്തിന് ആവശ്യമായ പോഷകാരക്കുറവ് പരിഹരിക്കാന്‍ സപ്ലിമെന്റുകള്‍ക്ക് സാധിക്കുമെങ്കിലും അത് പൂര്‍ണമായും ഡോക്ടറുടെ നിര്‍ദേശത്തിന്റെയടിസ്ഥാനത്തിലായിരിക്കണം. ഏതെങ്കിലും വ്യക്തികളില്‍ പ്രയോഗിച്ച് വിജയിച്ചുവെന്നത് മറ്റുള്ളവരില്‍ വിജയിക്കാനും എല്ലാവര്‍ക്കും നിര്‍ദേശിക്കാനുമുള്ള ന്യായീകരണമല്ല. അമിതമായ സപ്ലിമെന്‍ുകളുടെ ഉപയോഗം അപരിഹാര്യമായ ദുരന്തങ്ങള്‍ പോലും വിളിച്ചു വരുത്തിയേക്കാം. അമിനോ അസിഡുകള്‍, പ്രകൃതി മരുന്നുകള്‍,മിനറലുകള്‍,വൈറ്റമിനുകള്‍ എന്നിവയൊക്കെയാണ് സപ്ലിമെന്‍ുകളിലുണ്ടായിരിക്കുക അതെല്ലാം മെഡിക്കല്‍, ഭക്ഷ്യ വിദഗ്ധരുടെ നിര്‍ദേശപ്രകാരം മാത്രം ഉപയോഗിക്കേണ്ടതാണ്. പ്രതിദിന ആവശ്യത്തിനപ്പുറം തുടര്‍ച്ചയായി ശരീരത്തിലേക്ക് ഇത്തരം സപ്ലിമെന്‍ുകള്‍ എത്തുന്നത് ഗുണത്തിലേറെ ദോഷം ചെയ്യും. മെഡിസിനുകളും സപ്ലിമെന്റുകളും ഉപയോഗിക്കുന്നതിനു മുമ്പ് അതിലെ ഉള്ളടക്കത്തെ കുറിച്ച് വ്യക്തമാക്കുന്ന ലേബലുകള്‍ നിര്‍ബന്ധമായും വായിച്ചിരിക്കണം. ഉയര്‍ന്ന തോതില്‍ പ്രോട്ടീനുകളുള്‍പടെയുള്ളവ കഴിക്കുമ്പോഴുണ്ടാകുന്ന പാര്‍ശഫലങ്ങള്‍ തടയാന്‍ നന്നായി വെള്ളം കുടിച്ചിരിക്കണം. സപ്ലിമെന്‍് ഉപയോഗത്തിലൂടെ എന്തെങ്കിലും പാര്‍ശഫലങ്ങള്‍ അനുഭവപ്പെട്ടാലുടന്‍ അതു നിര്‍ത്തുകയും വൈദ്യ സഹായം തേടണമെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ സിഹത്തി ആപ്ലിക്കേഷന്‍ വഴി അറിയിക്കണമെന്നും സൗദി ഫുഡിആന്റ് ഡ്രഗ് അതോറിറ്റി അറിയിച്ചു.

ഓഫീസില്‍ ഉറക്കം തൂങ്ങുന്നു; ഉറങ്ങാൻ കിടക്കുംമുമ്പ് വീട്ടിലേക്ക് വിളിക്കരുതെന്ന് പ്രവാസിയോട് ഡോക്ടര്‍

സൗദിയില്‍ വ്യക്തികള്‍ക്കായി സേവിംഗ്‌സ് ബോണ്ട് ആരംഭിച്ചു, പ്രവാസികള്‍ക്കും വാങ്ങാം

 

Latest News