മാനന്തവാടി - ആറു മണിക്കൂറിലേറെ നേരം നാടിന്റെ വിറപ്പിച്ച് മാനന്തവാടിയിലെ ജനവാസ മേഖലയില്‍ നിലയുറപ്പിച്ച കാട്ടാനയെ മയക്കുവെടി വെക്കുമെന്ന് വയനാട് കളക്ടര്‍ രേണുരാജ്. മയക്കുവെടി വച്ച് പിടിക്കൂടിയ ശേഷം ആനയെ കര്‍ണാടകയിലേക്ക് കൊണ്ടുപോകുമെന്ന് കളക്ടര്‍ അറിയിച്ചു. ആവശ്യമെങ്കില്‍ കര്‍ണാടക വനം വകുപ്പിന്റെ സഹായം തേടും. മാനന്തവാടി ടൗണില്‍ കടകള്‍ അടപ്പിക്കുകയാണ്.ആറ് മണിക്കൂറിലധികമായി കാട്ടാന ജനവാസ മേഖലയില്‍ തുടരുന്നു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും കളക്ടര്‍ വ്യക്തമാക്കി. ആളുകള്‍ മാനന്തവാടി ടൗണില്‍ വരുന്നത് പരമാവധി ഒഴിവാക്കണം. മാനന്തവാടി നഗരസഭ ഡിവിഷന്‍ 24, 25,26,27, ഇടവക പഞ്ചായത്ത് വാര്‍ഡ് 4,5,7 വാര്‍ഡുകള്‍ എന്നിവയില്‍ ഇതുമായി ബന്ധപ്പെട്ട് പ്രകാരം നിരോധന ആജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ആനയെ പിന്തുടരുകയോ ഫോട്ടോയോ വീഡിയോയോ എടുക്കുകയോ ചെയ്യരുത്. ആനയെ പിടികൂടുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിച്ച് വരികയാണെന്നും കളക്ടര്‍ വ്യക്തമാക്കി. അതേ സമയം കാട്ടാനയെ തിരിച്ചയക്കേണ്ടത് സാഹസികമായ ജോലിയാണെന്നും ജനവാസ മേഖലയില്‍ വെച്ച് മയക്ക് വെടിവെക്കാന്‍ കഴിയില്ലെന്നും വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.