Sorry, you need to enable JavaScript to visit this website.

ഗതാഗത, ലോജിസ്റ്റിക്‌സ് മേഖലയില്‍ 10,000 തൊഴിലുകള്‍ സൗദിവല്‍ക്കരിക്കും

ബുറൈദ - ഗതാഗത, ലോജിസ്റ്റിക്‌സ് മേഖലയില്‍ 10,000 തൊഴിലുകള്‍ സൗദിവല്‍ക്കരിക്കുമെന്ന് അസിസ്റ്റന്റ് ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രി അഹ്മദ് അല്‍ഹസന്‍ വെളിപ്പെടുത്തി. പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ട് മേഖലയില്‍ 3,000 തൊഴിലുകളും വ്യോമയാന മേഖലയില്‍ 10,000 തൊഴിലുകളും സൗദിവല്‍ക്കരിക്കാന്‍ പദ്ധതിയുണ്ടെന്ന് അല്‍ഖസീം യുവജന ശാക്തീകരണ ഫോറത്തില്‍ പങ്കെടുത്ത് അഹ്മദ് അല്‍ഹസന്‍ പറഞ്ഞു. ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മേഖലയില്‍ 28 തൊഴിലുകള്‍ സൗദിവല്‍ക്കരിക്കാന്‍ ലക്ഷ്യമിടുന്നു. മാനവശേഷി വികസനവും സൗദി യുവാക്കള്‍ക്കുള്ള തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ഒരു കൂട്ടം പദ്ധതികളും സംരംഭങ്ങളും അംഗീകരിച്ചിട്ടുണ്ട്.
ലോജിസ്റ്റിക്‌സ് മേഖലക്ക് പിന്തുണ നല്‍കാനാണ് സൗദിയ ലോജിസ്റ്റിക്‌സ് അക്കാദമി സ്ഥാപിച്ചത്. സൗദി അറേബ്യയെ ആഗോള ലോജിസ്റ്റിക്‌സ് കേന്ദ്രമാക്കി മാറ്റാന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സമാരംഭം കുറിച്ച ദേശീയ ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണ് ലോജിസ്റ്റിക്‌സ് മേഖലയുടെ വളര്‍ച്ച. സമീപ കാലത്ത് 450 യുവതീയുവാക്കള്‍ അക്കാദമിയില്‍ നിന്ന് ബിരുദം നേടി. സൗദി റെയില്‍വെ പോളിടെക്‌നിക്ക് എന്‍ജിന്‍ ഡ്രൈവര്‍മാര്‍, മെയിന്റനന്‍സ്, സിഗ്നല്‍, കണ്‍ട്രോള്‍ എന്നീ മേഖലകളില്‍ സൗദി യുവാക്കളെ പരിശീലിപ്പിച്ചും റെയില്‍വെയില്‍ ജോലി നല്‍കിയും റെയില്‍വെ വ്യവസായത്തെ പിന്തുണക്കുകയും പ്രാപ്തമാക്കുകയും ചെയ്യുന്നതായും അസിസ്റ്റന്റ് ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രി പറഞ്ഞു.  


ഓഫീസില്‍ ഉറക്കം തൂങ്ങുന്നു; ഉറങ്ങാൻ കിടക്കുംമുമ്പ് വീട്ടിലേക്ക് വിളിക്കരുതെന്ന് പ്രവാസിയോട് ഡോക്ടര്‍

സൗദിയില്‍ വ്യക്തികള്‍ക്കായി സേവിംഗ്‌സ് ബോണ്ട് ആരംഭിച്ചു, പ്രവാസികള്‍ക്കും വാങ്ങാം


 

Latest News