കോട്ടയം- ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതി ഉന്നയിച്ച കന്യാസ്ത്രീക്കെതിരെ വധശ്രമം നടന്നുവെന്ന് പരാതി. ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് തന്നെ വാഹനപടത്തില്‍പ്പെടുത്താന്‍ ശ്രമം നടന്നെന്നാണ് കന്യാസ്ത്രീ കോട്ടയം കുറുവിലങ്ങാട് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ബിഷപ്പിന്റെ സഹായിയുടെ ഒരു ബന്ധു കന്യാസ്ത്രീയുടെ യാത്രാ വിവരങ്ങള്‍ അന്വേഷിച്ചുവെന്നും കാറിന്റെ ബ്രേക്ക് കേബിള്‍ മുറിക്കാന്‍ സാധിക്കുമോ എന്നു ഫോണ്‍ മുഖേന ചോദിച്ചെന്നുമുള്ള അസം സ്വദേശിയായ തൊഴിലാളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കന്യാസ്ത്രീ പരാതി നല്‍കിയിരിക്കുന്നത്. ഇതു തന്നെ വധിക്കാനുള്ള ശ്രമമാണെന്നും വിശദമായ അന്വേഷണം വേണമെന്നും കന്യാസ്ത്രീ പരാതിയില്‍ ആവശ്യപ്പെട്ടു.
അതേസമയം, പരാതിയില്‍ കൂടുതല്‍ വിവരങ്ങള്‍ തേടേണ്ടതിനാല്‍ ഇപ്പോള്‍ കേസെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പരാതിയില്‍ പരമാര്‍ശിച്ച അസം സ്വദേശിയായ മഠത്തിലെ തൊഴിലാളി പ്രിന്റുവിന്റെ മൊഴി എടുക്കും. വിശദമായ അന്വേഷണത്തിനു ശേഷമെ കേസെടുക്കുന്നതു സംബന്ധിച്ച് എന്തെങ്കിലും പറയാനാകൂവെന്ന് പോലീസ് പറഞ്ഞു.