Sorry, you need to enable JavaScript to visit this website.

VIDEO ഒളിച്ചുകളി, മനം കവര്‍ന്ന് താറാവും പൂച്ചയും; കാണാന്‍ ജനങ്ങളുടെ ഒഴുക്ക്

ഖോബാര്‍-സൗദിയില്‍ സോഷ്യല്‍ മീഡിയയില്‍ താരങ്ങളായി മാറിയ പൂച്ചയേയും താറാവിനെയും കാണാന്‍ ജനക്കൂട്ടം. ഖോബാര്‍ കോര്‍ണിഷിലെ കായല്‍ തീരത്തേക്കാണ് പൂച്ചയേയു താറാവിനേയും കാണാന്‍ ആളുകള്‍ ഒഴുകുന്നത്.
ഏതാനും ദിവസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ വീഡിയോകള്‍ പ്രചരിച്ചതോടെയാണ് ഇരുവരും വലിയ പ്രശസ്തി നേടിയത്. തകക തീരത്ത് നൂറുകണക്കിനാളുകളാണ് തടിച്ചുകൂടിയത്.
പൂച്ചയേയും താറാവിനേയും അടുത്തു കാണാന്‍ ഇരുമ്പ് വേലി കടന്ന് കുട്ടികള്‍ തടാകത്തിലേക്ക് പ്രവേശിച്ചു. ഫോട്ടോകളും വീഡിയോ ക്ലിപ്പുകളും എടുക്കാന്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. തടാകത്തില്‍ താറാവിനെ അനുഗമിക്കുന്ന പൂച്ചയെ കാണിക്കുന്ന നിരവധി വീഡിയോ ക്ലിപ്പുകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിച്ചത്.

 

Latest News