Sorry, you need to enable JavaScript to visit this website.

ഒരാഴ്ചക്കിടെ മസ്ജിദുന്നബവിയിൽ 64 ലക്ഷത്തിലേറെ വിശ്വാസികൾ

 

മദീന- ഒരാഴ്ചക്കിടെ മസ്ജിദുന്നബവിയിൽ 64,77,169 വിശ്വാസികളെ സ്വീകരിച്ചതായി ഹറം പരിചരണ വകുപ്പ് അറിയിച്ചു. ഏഴു ദിവസത്തിനിടെ 6,31,540 പേർ പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളിൽ സിയാറത്ത് നടത്തി സലാം ചൊല്ലി. 2,93,059 പുരുഷന്മാരും 1,34,442 വനിതകളും റൗദ ശരീഫിൽ നമസ്‌കാരം നിർവഹിച്ചു. വയോജനങ്ങൾക്കും വികലാംഗർക്കുമുള്ള പ്രത്യേക സേവനങ്ങൾ 15,233 പേർ പ്രയോജനപ്പെടുത്തി. 
മസ്ജിദുന്നബവി മ്യൂസിയത്തിലും എക്സിബിഷനിലും 2,492 പേരെ സ്വീകരിച്ചു. മസ്ജിദുന്നബവി മുറ്റത്ത് ഗോൾഫ് കാർട്ട് സേവനം 32,731 പേർക്ക് പ്രയോജനപ്പെട്ടു. ഇഫ്താറിന് പ്രത്യേകം നീക്കിവെച്ച സ്ഥലങ്ങളിൽ 1,53,600 ലേറെ സംസം ബോട്ടിലുകളും 1,82,623 ഇഫ്താർ പേക്കറ്റുകളും വിതരണം ചെയ്തതായും ഹറം പരിചരണ വകുപ്പ് അറിയിച്ചു.

Latest News