(മുളിയാർ) കാസർകോട് - ഇന്ദിരാ നഗർ ഔട്ട്‌ലുക്ക് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയുടെ മരണം നാടിന്റെ നൊമ്പരമായി. മാസ്തികുണ്ടിൽ താമസിക്കുന്ന സലാമി(ഖത്തർ)ന്റെയും മിസ്രിയയുടെയും മകൾ സജ മറിയ(9)യാണ് ചികിത്സയ്ക്കിടെ വ്യാഴാഴ്ച വൈകിട്ട് മരിച്ചത്. മാസങ്ങളായി ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
സഹോദരങ്ങൾ: ശിബ്ല, സഫ. മൃതദേഹം വ്യാഴാഴ്ച രാത്രി മാലിക് ദിനാർ പള്ളിയിൽ ഖബറടക്കി.