- ചെറുകിട വ്യാപാരികളെ ഇല്ലാതാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര
വടകര - ചെറുകിട മേഖലയെ തുടച്ചു നീക്കാൻ കോർപ്പറേറ്റുകളെ വളർത്തുന്ന സമീപനം സർക്കാരുകൾ ഉപേക്ഷിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതിസംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ആവശ്യപ്പെട്ടു. സർക്കാറിന്റെ ഇത്തരം സമീപനത്തെതുടർന്ന് ഒരു വർഷത്തിനുള്ളിൽ കേരളത്തിൽ ഒരു ലക്ഷം കടകൾ പൂട്ടിയതായി അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വ്യാപാര മേഖലയിലെ പ്രതിസന്ധിയെ തുടർന്ന് ഒരിഞ്ചും മുന്നോട്ട് പോകാൻ പറ്റാത്ത സ്ഥിതിയാണ്. കോർപ്പറേറ്റുകളെ സഹായിക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുകയാണ്. കാര്യങ്ങൾ പഠിക്കാതെയാണ് ഓരോ ഉത്തരവുമിറക്കുന്നത്. പ്ലാസ്റ്റിക്ക് നിരോധത്തിന്റെ പേരിൽ വ്യാപാരികളെ ഉപദ്രവിക്കുകയാണ്. സാധനങ്ങൾ പ്ലാസ്റ്റിക്ക് കവറിൽ പാക്ക് ചെയ്താണ് കടകളിൽ എത്തുന്നത്. അതിന് തടസമില്ല. ഇത്തരം സാധനങ്ങൾ ഉപഭോക്താവിന് ഒരു കവറലിട്ട് തൽകാൻ പാടില്ല. പ്ലാസ്റ്റിക്ക് ഉൽപ്പാദം നിർത്താൻ ഇവർ തയ്യാറാകുന്നുമില്ല. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തിരുവനന്തപുരത്തേക്ക് നടത്തുന്ന വ്യാപാര സംരക്ഷണ ജാഥക്ക് വടകരയിൽ സ്വീകരണം നൽകി.