നെടുമ്പാശ്ശേരി-മതമേലധ്യക്ഷന്മാരുടെ അനുഗ്രഹത്തോടെയാണ് ബിജെപി അംഗത്വം എടുത്തതെന്ന് പി.സി ജോര്‍ജ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി നേതൃത്വം പറഞ്ഞാല്‍ കേരളത്തില്‍ എവിടെയും മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മണിപ്പൂരില്‍ നടക്കുന്നത് വംശീയ കലാപം ആണെന്ന് പി.സി. ജോര്‍ജ് പറഞ്ഞു. ബ്രിട്ടീഷ് ഭരണകാലം മുതല്‍ ഇവിടെ കലാപം നിലനില്‍ക്കുന്നുണ്ട്.
മറിച്ചുള്ള പ്രചാരണങ്ങള്‍ക്ക് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇത് സഭാ അധ്യക്ഷന്മാരും വൈദികരും തിരിച്ചറിഞ്ഞിട്ടുണ്ട്.
റബര്‍ കര്‍ഷകരുടെ പ്രതിസന്ധിയില്‍ രണ്ടാഴ്ചക്കകം കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.