Sorry, you need to enable JavaScript to visit this website.

അൽബാഹയിൽ പെയ്ഡ് പാർക്കിംഗ് അടുത്ത മാസം

അൽബാഹ - നഗരത്തിലെ പെയ്ഡ് പാർക്കിംഗ് പദ്ധതി അടുത്ത മാസാദ്യം (ശഅ്ബാൻ) മുതൽ പ്രവർത്തിപ്പിക്കാൻ അൽബാഹ നഗരസഭ തീരുമാനിച്ചു. സെൻട്രൽ ഏരിയ സന്ദർശകർക്ക് പെയ്ഡ് പാർക്കിംഗ് ലഭ്യമാക്കാനും അനിയന്ത്രിതമായ പാർക്കിംഗ് തടയാനും സെൻട്രൽ ഏരിയയിലെ സമ്മർദം കുറക്കാനും പൊതുഗതാഗത സംവിധാനം ഉപയോഗിക്കാൻ ആളുകളെ പ്രേരിപ്പിക്കാനുമാണ് പാർക്കിംഗ് വ്യവസ്ഥാപിതമാക്കാനുള്ള പദ്ധതിയിലൂട ലക്ഷ്യമിടുന്നതെന്ന് അൽബാഹ നഗരസഭ പറഞ്ഞു. 
പ്രത്യേകം നിശ്ചയിച്ച പാർക്കിംഗ് സ്ഥലങ്ങളിൽ മാത്രം കാർ പാർക്ക് ചെയ്തും ആപ്പ് വഴിയോ പാർക്കിംഗിലെ ഉപകരണങ്ങളിൽ നിന്നോ ടിക്കറ്റ് വാങ്ങിയും കാറിന്റെ മുൻവശത്ത് പാർക്കിംഗ് ടിക്കറ്റ് വ്യക്തമായി പ്രദർശിപ്പിച്ചും പാർക്കിംഗ് നിയമം എല്ലാവരും പാലിക്കണം. 'മൗഖിഫ്' ആപ്പ് എല്ലാവരും ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യണം. പാർക്കിംഗ് നിയമം ലംഘിക്കുന്നത് കാറിന് പിഴ ചുമത്താനും ഉടമയുടെ ചെലവിൽ റിക്കവറി വാനുകൾ ഉപയോഗിച്ച് കാർ നീക്കം ചെയ്യാനും ഇടയാക്കുമെന്ന് അൽബാഹ നഗരസഭ പറഞ്ഞു.
 

Latest News