മയക്ക് മരുന്ന് കൈവശം വെച്ച കേസില്‍ പത്തു വര്‍ഷം കഠിന തടവ്

വടകര -മയക്ക് മരുന്ന് കൈവശം വെച്ചെന്ന കേസില്‍ യുവാവിന് പത്തു വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. കണ്ണൂര്‍ മാണിക്കപ്പ കടവില്‍ സലീം ക്വാട്ടേഴ്സില്‍ താമസക്കാരനായ റിയാസ് സാബിറിനെയാണ് (30) വടകര എന്‍.ഡി.പി.എസ് കോടതി ജഡ്ജ് വി.പി.എം സുരേഷ്ബാബു ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറു മാസം കൂടി കഠിന തടവ് അനുഭവിക്കണം. 2022 ഡിസംബര്‍ 30 ന് കണ്ണൂര്‍ ചേനോളി കമ്പനി റോഡില്‍ നിന്നു കണ്ണോട്ടും ചാലിലേക്ക് പോകുന്ന റോഡില്‍ വെച്ച് കെ എല്‍ 59 -7562 വാഗണര്‍ കാറില്‍ നിന്ന് 132 ഗ്രാം മേത്തഫിറ്റമിന്‍ മയക്ക് മരുന്നുകളുമായി കണ്ണൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടറാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി ജോര്‍ജ് ഹാജരായി.

 

Latest News