കാസര്‍കോട് - ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് മധ്യവയസ്‌ക്കനെ ബലം പ്രയോഗിച്ച് നഗ്നനാക്കി ഫോട്ടോയെടുത്ത് പണം തട്ടിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കാസര്‍കോട്ട് 59കാരനില്‍ നിന്ന് പണം തട്ടിയത് കോഴിക്കോട് സ്വദേശിനി 29 കാരിയായ റുബീനയുടെ നേതൃത്വത്തിലായിരുന്നു ഇതിന് റുബീനക്ക് കൂട്ടുനിന്നതാകട്ടെ ഭര്‍ത്താവ് കോഴിക്കോട് പെരുമണ്ണ സ്വദേശി ഫൈസലും കൂട്ടുകാരും. കഴിഞ്ഞ ദിവസമാണ് പോലീസ് വിരിച്ച വലയില്‍ തട്ടിപ്പ് നടത്തിയ ഏഴംഗ സംഘം പെട്ടത്. അഞ്ച് ലക്ഷം രൂപയാണ് ഈ സംഘം 59 കാരനെ ബലമായി പിടിച്ച് നിര്‍ത്തി റുബീനയോടൊപ്പം നഗ്നചിത്രങ്ങള്‍ എടുത്ത് ഭീഷണിപ്പെടുത്തി തട്ടിയെടുത്തത്. വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് മധ്യവയസ്‌കന്‍ പോലീസിനെ സമീപിച്ചത്.ഫൈസലിനും റുബീനക്കും പുറമെ കാസര്‍കോട് ഷിറിബാഗിലു സ്വദേശി സിദ്ദിഖ്, മാങ്ങാട് സ്വദേശികളായ ദില്‍ഷാദ്, അബ്ദുല്ലക്കുഞ്ഞി, റഫീഖ്, മുട്ടത്തൊടി സ്വദേശി നഫീസത്ത് മിസ്‌രിയ എന്നിവരെയാണ് മേല്‍പ്പറമ്പ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
മാങ്ങാട് കേന്ദ്രീകരിച്ച് സന്നദ്ധ പ്രവര്‍ത്തനം നടത്തിവന്ന മധ്യവയസ്‌കനാണ് തട്ടിപ്പിനിരയായത്. ദില്‍ഷാദാണ് ഇയാളെ തട്ടിപ്പിന് ഇരയാക്കാമെന്ന് സംഘത്തെ അറിയിച്ചതും ആസൂത്രണം നടത്തിയതും. ദില്‍ഷാദിന്റെ നിര്‍ദ്ദേശപ്രകാരം റുബീന വിദ്യാര്‍ഥി എന്ന വ്യാജേന പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ചു. സൗഹൃദം പതിയെ വളര്‍ന്നു. താന്‍ വിദ്യാര്‍ത്ഥിനിയാമെന്നും പഠനത്തിനായി ലാപ്‌ടോപ്പ് വാങ്ങി തരുമോയെന്നും റുബീന 59 കാരനോട് ചോദിച്ചു. വാങ്ങിനല്‍കാമെന്ന് ഇയാള്‍ സമ്മതിക്കുകയും ചെയ്തു.
ഇത് നല്‍കാനായി കഴിഞ്ഞ വ്യാഴാഴ്ച ഇയാള്‍ മംഗളൂരുവിലെത്തി. അതിനിടെ റുബീന പരാതിക്കാരനെ ഹോട്ടല്‍ മുറിയിലേക്കെത്തിച്ചു. വസ്ത്രങ്ങള്‍ ബലമായി അഴിപ്പിച്ചു. തുടര്‍ന്ന് മറ്റുള്ളവര്‍ ഇയാളെ പിടിച്ചുവെച്ച് യുവതിക്കൊപ്പം നിര്‍ത്തി ഫോട്ടോ എടുത്തു. അഞ്ച് ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയന്ന് പോയ ഇയാള്‍ 10,000 രൂപ അന്നുതന്നെ നല്‍കി. പിറ്റേന്ന് പടന്നക്കാട് വച്ച് ബാക്കി തുകയും കൈമാറി. എന്നാല്‍ ഹണി ട്രാപ്പ് സംഘം വീണ്ടും പണം ആവശ്യപ്പെട്ടു. ഇതേടെയാണ് മധ്യവയസ്‌കന്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് നിര്‍ദ്ദേശം അനുസരിച്ച് പണം നല്‍കാനെന്ന വ്യാജേന സംഘാംഗങ്ങളെ വിളിച്ചു വരുത്തുകയും ഇവരെ പിടികൂടുകയുമായിരുന്നു. ഈ സംഘം മറ്റ് ആളുകളേയും ഇത്തരത്തില്‍ ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടാന്‍ സാധ്യതയുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.