Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ രണ്ടാഴ്ചക്കിടെ എത്തിയത് 713 കോടി

തിരുവനന്തപുരം- പ്രളയംദുരിതത്തെ മറികടക്കാന്‍ കേരളത്തിനു ലഭിക്കേണ്ട ധനസാഹയത്തെ ചൊല്ലിയുള്ള വിവാദം കെട്ടടങ്ങിയിട്ടില്ലെങ്കിലും കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തിയത് 713.92 കോടി രൂപ. കേന്ദ്ര സര്‍ക്കാര്‍ അടിയന്തര സഹായമായി നല്‍കിയ 600 കോടി രൂപയെ സംസ്ഥാനത്തിന്റെ ദുരിതാശ്വാസ നിധിയില്‍ ലഭിച്ച സംഭാവനകള്‍ മറികടന്നു. ഓഗസ്റ്റ് 14 മുതലുള്ള കണക്കാണിത്. 3.91 ലക്ഷം പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവാനകള്‍ നല്‍കിയത്. ഇതോടെ മറ്റെല്ലാ ദുരിതാശ്വാസ ഫണ്ടുകളേയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി മറികടന്നു. തിങ്കളാഴ്ച മാത്രം 5.6 കോടി രൂപയാണ് സംഭാവനയായി ലഭിച്ചത്. ഓണ്‍ലൈന്‍ മാര്‍ഗങ്ങളിലൂടെ 43 കോടി രൂപയും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പണമായും ചെക്ക്, ഡ്രാഫ്റ്റ് എന്നിവയായും 20 കോടി രൂപ എത്തി.

മലയാളികള്‍ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ത്ഥനയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ ഇതിനു തയാറാകന്നതോടെ വരും ദിവസങ്ങളില്‍ ദുരിതാശ്വാസ നിധിയിലെത്തുന്ന സംഭാവനകള്‍ ഇനിയും വര്‍ധിക്കും.
 

Latest News