Sorry, you need to enable JavaScript to visit this website.

മാധ്യമ പ്രവര്‍ത്തകന്‍ വിവരാവകാശ കമീഷണറാകുന്നു, രണ്ട് മുന്‍ അധ്യാപകരും

ഡോ. സോണിച്ചന്‍ പി. ജോസഫ്

തിരുവനന്തപുരം -  മലയാള മനോരമ ദിനപത്രത്തിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഡോ. സോണിച്ചന്‍ പി. ജോസഫ് വിവരാവകാശ കമ്മിഷണറാകും. തൃശൂര്‍ കേരളവര്‍മ കോളജ് മുന്‍ അധ്യാപകന്‍ ടി.കെ.രാമകൃഷ്ണന്‍, കൊട്ടിയം എന്‍.എസ്.എസ് കോളജ് മുന്‍ അധ്യാപകന്‍ ശ്രീകുമാര്‍ എന്നിവരും കമ്മീഷന്‍ അംഗങ്ങളാകും.

മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. ഫയല്‍ ഗവര്‍ണറുടെ തീരുമാനത്തിന് അയച്ചു. നിലവിലെ മൂന്ന് അംഗങ്ങള്‍ ഒഴിയുന്ന സാഹചര്യത്തിലാണ് പുതിയ നിയമനങ്ങള്‍.

ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മനോരമയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബോണി കുര്യാക്കോസിനെ പി.എസ്.സി അംഗമാക്കിയിരുന്നു. ആദ്യ പിണറായി സര്‍ക്കാരിന്റെ കാലത്തായിരുന്നു ഈ നിയമനം. കഴിഞ്ഞ ദിവസമാണ് ബോണി കുര്യാക്കോസിന്റെ കാലാവധി പൂര്‍ത്തിയായത്.

 

Latest News