Sorry, you need to enable JavaScript to visit this website.

ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം 

കൊച്ചി- ഭാര്യയെ കുത്തിക്കൊലപ്പെടുത്തുയ കേസില്‍ ഭര്‍ത്താവിന് എറണാകുളം അഡിഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ്- 6 കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. മുളവുകാട് പൊന്നരിമംഗലത്തു കൃഷിഭവന് സമീപം ഓളിപ്പറമ്പില്‍ ജോണ്‍സന്‍ ഡിസില്‍വ (58) ആണ് ശിക്ഷിക്കപ്പെട്ടത്. 

2015ല്‍ മുളവുകാട് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ജോണ്‍സന്‍ ഭാര്യ മെര്‍ലിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ജോണ്‍സന്‍ ആത്മഹത്യക്കു ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

Latest News