Sorry, you need to enable JavaScript to visit this website.

മാനന്തവാടിയിൽ 'നഗരവനം' ഉദ്ഘാടനത്തിന് ഒരുങ്ങുന്നു

മാനന്തവാടി - വയനാട്ടിലെ പ്രഥമ 'നഗരവനം' മാനന്തവാടിയിൽ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് അനുവദിച്ച 40 ലക്ഷം രൂപ വിനിയോഗിച്ചാണ് നോർത്ത് വയനാട് വനം ഡിവിഷൻ ഓഫീസ് വളപ്പിൽ 'നഗരവനം' സജ്ജമാക്കുന്നത്. 
 പരിസ്ഥിതി സംരക്ഷണ സന്ദേശ പ്രചാരണത്തിനൊപ്പം വിനോദസഞ്ചാര വികസനവും പദ്ധതി ലക്ഷ്യമിടുന്നു. ആകർഷകമായ പ്രവേശന കവാടം, നടപ്പാത, ഇരിപ്പിടങ്ങൾ, ഏറുമാടം, ലാൻഡ് സ്‌കേപ്പിംഗ്, കഫ്റ്റീരിയ, ടിക്കറ്റ് കൗണ്ടർ, ശുചിമുറി, മൃഗപക്ഷി പ്രതിമകൾ തുടങ്ങിയവ പദ്ധതിയുടെ ഭാഗമാണ്.
പ്രകൃതി പരിസ്ഥിതി വിഷയങ്ങളിൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് അവബോധം നൽകുകയും 'നഗര വനം' പദ്ധതിയുടെ ലക്ഷ്യമാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. അനേകം വൃക്ഷങ്ങളും ഔഷധഗുണമുള്ളതടക്കം വിവിധയിനം സസ്യങ്ങളുമുള്ള ഡി.എഫ്.ഒ ഓഫീസ് വളപ്പ് അപൂർവ ഇനം പക്ഷികളുടെ ആവാസ കേന്ദ്രവുമാണ്. 
 600 മീറ്റർ നീളമുള്ളതാണ് നഗരവനത്തിലെ നടപ്പാത. ഇതിലൂടെ പൊതുജനങ്ങൾക്കു പ്രഭാത സവാരി അനുവദിക്കും. നഗരത്തിലും സമീപങ്ങളിലുമുള്ളവർക്ക് 'നഗരവന'ത്തിൽ സായാഹ്നം ചെലവഴിക്കാം. പ്രകൃതി സൗഹൃദ നിർമാണമാണ് പദ്ധതിക്കായി നടത്തിയത്.
 

Latest News