Sorry, you need to enable JavaScript to visit this website.

മീന്‍ പിടിക്കാനും ഇനി ആധാര്‍ കാര്‍ഡ് വേണം, ഇല്ലെങ്കില്‍ ആയിരം രൂപ പിഴ നല്‍കണം

തിരുവനന്തപുരം - കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ആധാര്‍ കാര്‍ഡ് കൈവശമില്ലെങ്കില്‍ ആയിരം രൂപ പിഴയായി ഈടാക്കും കടലില്‍ പോകുന്ന തൊഴിലാളികള്‍ക്ക് ആധാര്‍ കാര്‍ഡ് ഉണ്ടെന്നുള്ളത് ബോട്ട് ഉടമ ഉറപ്പാക്കണം നിയമസഭയില്‍ സഭയില്‍ കെ.കെ രമയുടെ ചോദ്യത്തിന് മന്ത്രി സജി ചെറിയാന്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 
വ്യാജ രേഖ ഉണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഒറിജിനല്‍ ആധാര്‍ കാര്‍ഡ് തന്നെ കൈവശം വെയ്‌ക്കേണ്ടതുണ്ട്. ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് UIDAI വെബ്‌സൈറ്റില്‍ നിന്ന് ഇ ആധാര്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. രാജ്യ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ സുപ്രധാന തീരുമാനം എടുക്കുന്നതെന്നും ഇതിനായി കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ഭേദഗതി ചെയ്ത് വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

 

Latest News