(നാദാപുരം) കോഴിക്കോട് - തുണേരി ഗ്രാമപഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി കോൺഗ്രസിലെ സുധാ സത്യൻ ചുമതലയേറ്റു. ഇന്ന് രാവിലെ 11ന് പഞ്ചായത്ത് ഹാളിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ അഡ്വ. വി ലതയെ ആറിനെതിരേ ഒൻപത് വോട്ടുകൾക്കാണ് സുധ തോൽപ്പിച്ചത്. നിലവിൽ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർ പേഴ്‌സനാണ് സുധ സത്യൻ.