Sorry, you need to enable JavaScript to visit this website.

സി.പി ജോൺ വീണ്ടും സി.എം.പി ജനറൽ സെക്രട്ടറി; വി.കെ രവീന്ദ്രൻ കൺട്രോൾ കമ്മിഷൻ ചെയർമാൻ

കൊച്ചി - സി.എം.പി ജനറൽ സെക്രട്ടറിയായി സി.പി ജോണിനെ വീണ്ടും തെരഞ്ഞെടുത്തു. കൊച്ചിയിൽ നടന്ന പാർട്ടി കോൺഗ്രസിലാണ് തീരുമാനം.
 വി കെ രവീന്ദ്രനാണ് കൺട്രോൾ കമ്മിഷൻ ചെയർമാൻ. സി എ അജീർ, സി എൻ വിജയകൃഷ്ണൻ, കൃഷ്ണൻ കോട്ടുമല, എം പി സാജു, കെ സുരേഷ് ബാബു (സെക്രട്ടറിമാർ), വികാസ് ചക്രപാണി, സി കെ രാധാകൃഷ്ണൻ, കെ എ കുര്യൻ, എ നിസാർ, കാഞ്ചന മാച്ചേരി (അസിസ്റ്റന്റ് സെക്രട്ടറിമാർ) എന്നിവരെയും പാർട്ടി കോൺഗ്രസ് തെരഞ്ഞെടുത്തു. പാർട്ടി കൺട്രോൾ കമ്മിഷൻ അംഗങ്ങളായി ബി എസ് സ്വാതികുമാർ, പി ആർ എൻ നമ്പീശൻ, എ രാജീവ് എന്നിവരെയും തെരഞ്ഞെടുത്തു.

Latest News