കാസർകോട് - കാസർകോട് ജില്ലയിലെ വ്യവസായിയായ 59-കാരനിൽ നിന്ന് പണം തട്ടിയ ഹണിട്രാപ്പ് സംഘം പിടിയിൽ. ദമ്പതികൾ ഉൾപ്പടെ ഏഴ് പേരാണ് പിടിയിലായതെന്ന് മേൽപ്പറമ്പ് പോലീസ് അറിയിച്ചു.
വ്യവസായിയായ മധ്യവയസ്‌കനെ മംഗളൂരുവിൽ എത്തിച്ച് നഗ്‌നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. അഞ്ചുലക്ഷം രൂപയാണ് ഹണിട്രാപ്പ് സംഘം വ്യവസായിയിൽനിന്ന് തട്ടിയെടുത്തത്. 28-കാരിയായ യുവതി, താൻ വിദ്യാർത്ഥിയാണെന്നും തനിക്ക് ലാപ്‌ടോപ് വേണമെന്നും അഭ്യർത്ഥിച്ചാണ് വ്യവസായിയെ ഫോണിലൂടെ ബന്ധപ്പെട്ടത്. ഇതനുസരിച്ച് ലാപ്‌ടോപ് വാങ്ങാനായി മംഗളൂരുവിലെത്തിയ യുവതിയുമായി ഹോട്ടലിൽ നിർത്തി ഹണിട്രാപ്പ് സംഘം നഗ്‌നചിത്രം പകർത്തുകയായിരുന്നു. വ്യവസായിയുടെ കൈയിലുണ്ടായിരുന്ന പതിനായിരം രൂപ അപ്പോൾ തന്നെ വാങ്ങിയ സംഘം, അഞ്ചുലക്ഷം രൂപ നല്കിയില്ലെങ്കിൽ ചിത്രം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതേതുടർന്ന് പിറ്റേന്നുതന്നെ ബാക്കി നാലുലക്ഷത്തി തൊണ്ണൂറായിരം രൂപ കൂടി സംഘത്തിന് നല്കുകയായിരുന്നു. പിന്നീട് കുറേ നാളുകൾക്കുശേഷം വീണ്ടും ഭീഷണിപ്പെടുത്തി കൂടുതൽ പണം ആവശ്യപ്പെട്ടപ്പോഴാണ് പരാതിക്കാരൻ പോലീസിനെ സമീപിച്ചത്. ഹണിട്രാപ്പ് സംഘത്തെ കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)