Sorry, you need to enable JavaScript to visit this website.

സൽമാൻ രാജാവിന്റെ അതിഥികളായി ഇന്ത്യയിൽനിന്ന് എത്തിയത് 40 പേർ 

ഹജിന്റെ അവസാന ദിവസം ജംറയില്‍ കല്ലെറിയുന്ന തീര്‍ഥാടകര്‍

മക്ക - തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അതിഥികളായി ഈ വർഷം ഇന്ത്യയിൽ നിന്ന് ഹജിനെത്തിയത് 40 പേർ. 5,300 പേരാണ് രാജാവിന്റെ ആതിഥേയത്വത്തിൽ മൊത്തം ഹജ് നിർവഹിച്ചത്. ഇതിൽ 1000 പേർ വീതം ഇസ്രായിൽ ആക്രമണത്തിൽ വീരമൃത്യുവരിച്ച ഫലസ്തീനികളുടെ ബന്ധുക്കളും ഭീകര വിരുദ്ധ പോരാട്ടത്തിൽ വീരമൃത്യുവരിച്ച ഈജിപ്ഷ്യൻ സൈനികരുടെയും പോലീസുകാരുടെയും ബന്ധുക്കളുമാണ്. 1,100 പേർ ഹൂത്തികൾക്കെതിരായ യുദ്ധത്തിൽ വീരമൃത്യുവരിച്ച യെമനികളുടെ ബന്ധുക്കളും 400 പേർ യെമൻ യുദ്ധത്തിൽ പങ്കെടുത്ത് വീരമൃത്യുവരിച്ച സുഡാൻ സൈനികരുടെ ബന്ധുക്കളും 500 പേർ ഗ്വിനിയ-ബിസാവുവിൽ നിന്നുള്ളവരും ആയിരുന്നു. ഇന്ത്യ അടക്കം 90 ഓളം രാജ്യങ്ങളിൽ നിന്നുള്ള 1,300 പേർക്കും രാജാവിന്റെ ആതിഥേയത്വത്തിൽ ഹജ് നിർവഹിക്കാൻ അവസരം ലഭിച്ചു.
ഇന്തോനേഷ്യ-40, മലേഷ്യ-30, ബംഗ്ലാദേശ്- 20, കിർഗിസ്ഥാൻ-20, നേപ്പാൾ-10, നൈജിരിയ-30, കാമറൂൺ-10, ദക്ഷിണാഫ്രിക്ക- എട്ട്,  കോമറോസിൽ-എട്ട്,  ജിബൂത്തി-നാല്, തുർക്കി-40, അൽബേനിയ-20, റുമാനിയ-10, ഉസ്‌ബെക്കിസ്ഥാൻ-20, ഓസ്‌ട്രേലിയ-10, മ്യാന്മർ -10,  മൊസാംബിക്ക്-5, ഇക്വാട്ടോറിയൽ ഗ്വിനിയ-10, ബോട്‌സ്വാന-മൂന്ന്, ടാൻസാനിയ-20, സാംബിയ-നാല്,  ദക്ഷിണ സുഡാൻ- ഒന്ന്, സൂസിലാന്റ്-ഒന്ന്, ഫിലിപ്പൈൻസ്-20, അഫ്ഗാനിസ്ഥാൻ-20, ഫ്രാൻസ്- ഒന്ന്, എൽസാൽവഡോർ-ഒന്ന്,  സെനഗൽ-20,  ഘാന-20, കെനിയ- എട്ട്, ബെനിൻ-ഏഴ്,  മഡഗാസ്‌കർ-ആറ്,  ബോസ്‌നിയ-10, ഉക്രൈൻ-10, റഷ്യ-30, അസർബൈജാൻ-10,  താജിക്കിസ്ഥാൻ-10,  ഗ്വിനിയ കൊനാക്രി-20, എത്യോപ്യ-20,  ബുർകിനാഫാസോയി-ഏഴ്, ടോഗോ- അഞ്ച്,  റുവാണ്ട- 10, ഐവറികോസ്റ്റ്-20,  സിയറലിയോൺ-5, ഹോളണ്ട്-രണ്ട്,  മാലി-20, പാക്കിസ്ഥാൻ-40, ശ്രീലങ്ക-10,  മാസിഡോണിയ-15, മാലദ്വീപ്-10,  മൊറോക്കൊ-5, ഉഗാണ്ട-20,  നൈജർ-20,  ബുറുണ്ടി-10,  സോമാലിയയ-എട്ട്,  എരിത്രിയ-20, കൊസോവൊ- 10,  കസാക്കിസ്ഥാൻ-20, ബൾഗേറിയ-10,  മംഗോളിയ-10, ദക്ഷിണ കൊറിയ-നാല്, കാനഡ- അഞ്ച്, അംഗോള- നാല്, ഛാഢ്-20,  ഗാബോൺ-10,  തായ്‌ലന്റ്-10, റിയൂനിയൻ-മൂന്ന്,  ലൈബീരിയയ- അഞ്ച്, കോംഗോ-10, മലാവി-ആറ്,  മൗറിത്താനിയ-12, നമീബിയ-മൂന്ന്, സുഡാൻ-നാല്,  സെർബിയ-10,  തായ്‌വാൻ-50,  ഗാംബിയ-10,  മധ്യാഫ്രിക്ക-മൂന്ന്,  ചെക്ക് റിപ്പബ്ലിക്ക്-10,  പോളണ്ട്-10, സീഷൽ -ഒന്ന്,  മൗറീഷ്യസ്-മൂന്ന്,  സിംബാബ്‌വെ-ആറ്,  അമേരിക്ക-10, ലെസോത്തോ-മൂന്ന്, സിങ്കപ്പൂർ-10 എന്നിങ്ങനെയാണ് ഈ വർഷം സൽമാൻ രാജാവിന്റെ അതിഥികളായി ഹജ് നിർവഹിച്ച മറ്റു രാജ്യക്കാരുടെ കണക്ക്.
സൗദി ഭരണാധികാരികളുടെ ആതിഥേയത്വത്തിൽ ഹജ് നിർവഹിക്കുന്നതിന് അവസരമൊരുക്കുന്ന പദ്ധതി ഹിജ്‌റ 1417 ൽ ഫഹദ് രാജാവിന്റെ കാലത്താണ് ആരംഭിച്ചത്. ഫഹദ് രാജാവിന്റെയും അബ്ദുല്ല രാജാവിന്റെയും സൽമാൻ രാജാവിന്റെയും കാലത്തായി 22 വർഷത്തിനിടെ ആകെ 52,300 പേർക്ക് ഈ പദ്ധതിയുടെ ഗുണം ലഭിച്ചു.  
 

Latest News