Sorry, you need to enable JavaScript to visit this website.

കരുവന്നൂരില്‍ കുത്തിയിരുന്ന ജോഷിക്ക് 28 ലക്ഷം മടക്കി നല്‍കി ബാങ്ക്, ബാക്കി മൂന്നു മാസത്തിനകം

തൃശൂര്‍ - കരുവന്നൂര്‍ ബാങ്കിനു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തിയ മാപ്രാണം സ്വദേശി വടക്കേത്തല ജോഷിക്ക് നിക്ഷേപിച്ച 28 ലക്ഷം രൂപ മടക്കി നല്‍കി. 60 ലക്ഷം രൂപ മൂന്ന് മാസത്തിനുളളില്‍ തിരിച്ചുനല്‍കാമെന്നാണ് ബാങ്കിന്റെ ഉറപ്പ്. തുടര്‍ന്ന് കുത്തിയിരിപ്പ് സമരം ജോഷി അവസാനിപ്പിച്ചു.
നിക്ഷേപിച്ച മുഴുവന്‍ തുകയും നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ജോഷി ബാങ്കിന് മുന്നില്‍ സമരം നടത്തിയത്. നിക്ഷേപ തട്ടിപ്പിന് ഇരയായ ജോഷി തനിക്കു ചികിത്സക്ക് അടക്കം പണമില്ലെന്നും ദയാവധം അനുവദിച്ച് നല്‍കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിക്ക് കത്തെഴുതിയിരുന്നു.

നിക്ഷേപം തിരിച്ചുകൊടുക്കാമെന്ന ഉറപ്പ് സര്‍ക്കാര്‍ പാലിച്ചില്ലെന്നാണ് ജോഷി ആരോപിച്ചത്. കേരള ബാങ്ക് പ്രതിനിധികള്‍ ജോഷിയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് സമരം അവസാനിപ്പിച്ചത്. കുടുംബാംഗങ്ങളുടെ നിക്ഷേപവും തിരികെ നല്‍കണമെന്ന് ജോഷി ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ നവകേരള സദസിലടക്കം ജോഷി പരാതി നല്‍കിയിരുന്നു. രണ്ട് തവണ ട്യൂമര്‍ ഉള്‍പ്പെടെ 21 ശസ്ത്രക്രിയ 53 കാരനായ ജോഷിക്ക് നടത്തിയിട്ടുണ്ട്.

 

Latest News