Sorry, you need to enable JavaScript to visit this website.

കുട്ടികള്‍ക്ക് മുണ്ടിനീര്: കുട്ടനാട്ടില്‍ സ്‌കൂളിന് 21 ദിവസം അവധി

ആലപ്പുഴ - കുട്ടനാട് താലൂക്കിലെ തലവടി ഗ്രാമപഞ്ചായത്തില്‍ ആനപ്രമ്പാല്‍ എം.ടി.എല്‍.പി.എസ് സ്‌കൂളിന് 21 ദിവസം അവധി പ്രഖ്യാപിച്ച് ഉത്തരവായി.
സ്‌കൂളിലെ ആറ് എല്‍.കെ.ജി, യു.കെ.ജി, ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് മുണ്ടിനീര് ബാധിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികളിലേക്ക് രോഗം വ്യാപിക്കാനുള്ള സാധ്യത പരിഗണിച്ച് ജനുവരി 30 മുതല്‍ 21 ദിവസത്തേക്ക് സ്‌കൂളിന് അവധി നല്‍കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് അവധി പ്രഖ്യാപിച്ചത്.

 

Latest News