ആലപ്പുഴ- യുവതിയുടെ മൃതദേഹം കടല്‍ത്തീരത്തടിഞ്ഞു. ആലപ്പുഴ വാടക്കല്‍ തെക്കേ പാലക്കല്‍ വീട്ടില്‍ ബെന്ഡിയര്ജസീന്ത ദമ്പതികളുടെ മകള്‍ അലീന(20)യുടെ മൃതദേഹമാണ് ഇന്ന് വൈകിട്ട് നീര്‍ക്കുന്നം മാധവമുക്കിന് സമീപത്തെ തീരത്തടിഞ്ഞത്.
തിങ്കള്‍ രാത്രി 11 ഓടെ വീട്ടില്‍ നിന്ന് ഇറങ്ങിയ അലീനയെ പിന്നീട് കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും സൗത്ത് പോലീസും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. അമ്പലപ്പുഴ പോലീസ് മേല്‍നടപടി സ്വീകരിച്ച് മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരി ബിനീറ്റ.