കോഴിക്കോട് -കണ്ണൂരില്‍നിന്ന് ബംഗളൂരുവിലേക്കുള്ള ബംഗളൂരു- കണ്ണൂര്‍ എക്‌സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടിയതായി എം.കെ. രാഘവന്‍ എം.പി അറിയിച്ചു.
രാത്രി 9.35ന് ബംഗളൂരുവില്‍നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചക്ക് 12.40ന് കോഴിക്കോട് എത്തും. കോഴിക്കോടുനിന്ന് ഉച്ചകഴിഞ്ഞ് 3.30ന് ആരംഭിച്ച് രാവിലെ 6.35ന് ബംഗളൂരുവില്‍ എത്തും. മംഗലാപുരം ഗോവ വന്ദേഭാരത് സര്‍വീസും കോഴിക്കോട്ടേക്കു നീട്ടാന്‍ ശ്രമം ആരംഭിച്ചതായും എം.പി പറഞ്ഞു. കൂടുതല്‍ മെമു സര്‍വീസ് കോഴിക്കോട്ടേക്കു കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിയെ നേരില്‍ കാണും. കോഴിക്കോട്-ബംഗളൂരു റൂട്ടിലെ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് ബംഗളൂരു-കണ്ണൂര്‍ എക്‌സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടിയ തീരുമാനമെന്ന് റെയില്‍വെ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു.