തിരുവനന്തപുരം- കേരളത്തില്‍ പ്രളയദുരന്തത്തിനിടെ പ്രവാസി സംഘടനയുടെ ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ ജര്‍മ്മനിയില്‍ പോയി മന്ത്രി കെ. രാജുവിന്റെ നടപടി തെറ്റായിരുന്നുവെന്ന് സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം വിലയിരുത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കാതെ വിദേശത്തു പോയതിന് പാര്‍ട്ടി മന്ത്രിയെ ശാസിച്ചു. ഔദ്യോഗിക പരിപാടികള്‍ക്കല്ലാതെ സി.പി.ഐയുടെ ഒരു മന്ത്രിയും വിദേശത്തേക്കു പോകേണ്ടതില്ലെന്ന് പാര്‍ട്ടി തീരുമാനിച്ചെന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു.
എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് രാജു വിദേശത്തേക്ക് പോയത്. ഒരു മാസം മുമ്പ് പാര്‍ട്ടിയുടെ അനുമതി വാങ്ങിയിരുന്നു. അതിനിടെ പ്രളയമുണ്ടായി. ഈ സമയത്ത് ആ പരിപാടിയില്‍ പങ്കെടുക്കണമോ എന്ന് അദ്ദേഹം സ്വയം ചിന്തിക്കണമായിരുന്നു. ആ ഔചിത്യം അദ്ദേഹം കാണിച്ചില്ല. രാജു നല്‍കിയ വിശദീകരണം പാര്‍ട്ടി എക്‌സിക്യൂട്ടീവ് ചര്‍ച്ച ചെയ്ത് നടപടി തെറ്റാണെന്നു വിലയിരുത്തിയെന്നും കാനം പറഞ്ഞു.