തിരുവനന്തപുരം - സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ സംബന്ധിച്ച് ഇന്ന് പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിലുള്ള ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സര്‍ക്കാരിനെ മുള്‍മുനയില്‍നിര്‍ത്തി. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയെക്കുറിച്ച് അക്കമിട്ടു നിരത്തിയും കണക്കുകള്‍ ഉദ്ധരിച്ചുമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. മറുപടി പറഞ്ഞ ധനമന്ത്രി കെ.എന്‍ ബാലഗോപാലിനാകട്ടെ, പ്രതിപക്ഷ നേതാവിന്റെ വാദങ്ങളെ ഫലപ്രദമായി ഖണ്ഡിക്കാനായില്ല.
കേരളമെന്ന തറവാടിനെ ഈ സര്‍ക്കാര്‍ മുടിപ്പിക്കുകയാണ്. ഒരു ഓട പണിഞ്ഞാല്‍ കൊടുക്കാന്‍ പണമില്ല. പഞ്ചായത്തില്‍ പുല്ല് വെട്ടിയാല്‍ കൊടുക്കാന്‍ പണമില്ല. ട്രഷറി പൂട്ടി താക്കോല്‍ പോക്കറ്റിലിട്ടാണ് ധനമന്ത്രി നടക്കുന്നത്- സതീശന്‍ ആഞ്ഞടിച്ചു.
വീഡിയോ കാണാം.