മക്ക - വിശുദ്ധ ഹറമിൽ വിശുദ്ധ കഅ്ബാലയത്തോട് ചേർന്ന മതാഫിൽ ബേബി ട്രോളി പ്രവേശിപ്പിക്കുന്നതിന് വിലക്കുള്ളതായി ഹറം പരിചരണ വകുപ്പ് അറിയിച്ചു. മതാഫ് കോംപ്ലക്‌സിന്റെ മുകൾ നിലകളിൽ ബേബി ട്രോളി പ്രവേശിപ്പിക്കാവുന്നതാണ്. മസ്അയിലും ബേബി ട്രോളി പ്രവേശിപ്പിക്കാൻ അനുമതിയുണ്ട്. കിംഗ് ഫഹദ് വികസന ഭാഗം വഴിയാണ് ബേബി ട്രോളി ഹറമിൽ പ്രവേശിപ്പിക്കേണ്ടത്. തിരക്കുള്ള സമയങ്ങളിൽ മതാഫ് കോംപ്ലക്‌സിന്റെ മുകൾ നിലകളിലും മസ്അയിലും ബേബി ട്രോളി വിലക്കുമെന്നും ഹറം പരിചരണ വകുപ്പ് വ്യക്തമാക്കി.