Sorry, you need to enable JavaScript to visit this website.

സൗദിയിൽ അടുത്ത വ്യാഴാഴ്ച മഴക്കുവേണ്ടി പ്രാർത്ഥന നടത്താൻ രാജാവിന്റെ ആഹ്വാനം

റിയാദ് - സൗദിയിൽ വ്യാഴാഴ്ച മഴക്കു വേണ്ടിയുള്ള പ്രത്യേക നമസ്‌കാരം നിർവഹിക്കാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ആഹ്വാനം ചെയ്തു. വ്യാഴാഴ്ച രാവിലെ സുബ്ഹി നമസ്‌കാരത്തിനു ശേഷം മഴക്കു വേണ്ടിയുള്ള പ്രത്യേക നമസ്‌കാരം നിർവഹിക്കണമെന്നാണ് നിർദേശം. സർവശക്തന്റെ സഹായവും മഴയും ലഭിക്കാൻ എല്ലാവരും പാപമോചനത്തിനു വേണ്ടി ധാരാളമായി പ്രാർഥിക്കണമെന്നും ദൈവത്തിന്റെ അടിമകൾക്ക് നന്മകൾ ചെയ്യണമെന്നും ദാനധർമങ്ങളും നമസ്‌കാരങ്ങളും ദൈവിക പ്രകീർത്തനങ്ങളും അടക്കമുള്ള ഐച്ഛിക ആരാധനാ കർമങ്ങൾ ധാരാളമായി നിർവഹിക്കണമെന്നും ആളുകളുടെ പ്രയാസങ്ങളും ദുരിതങ്ങളും നീക്കാൻ പ്രവർത്തിക്കണമെന്നും രാജാവ് ആഹ്വാനം ചെയ്തു. ശേഷിയുള്ള എല്ലാവരും മഴക്കു വേണ്ടിയുള്ള പ്രത്യേക നമസ്‌കാരം നിർവഹിക്കാൻ ശ്രദ്ധിക്കണമെന്നും സൽമാൻ രാജാവ് പറഞ്ഞു.
 

Latest News