Sorry, you need to enable JavaScript to visit this website.

സംസ്ഥാനത്ത് മദ്യമൊഴുക്കി ജനജീവിതത്തെ വെല്ലുവിളിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്  -റസാഖ് പാലേരി

മലപ്പുറം - സംസ്ഥാനത്ത് മദ്യമൊഴുക്കി ജനജീവിതത്തെ വെല്ലുവിളിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി.  മദ്യനിരോധന സമിതി മലപ്പുറത്ത് നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സമര പന്തൽ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സമ്പൂർണ മദ്യനിരോധനം എന്ന കാഴ്ചപ്പാട് കേരളത്തിൽ ഉയർന്നുവന്ന ഘട്ടത്തിൽ അതിന്റെ അടിവേരറുത്തത് ഇടതുപക്ഷ ഗവൺമെന്റ് ആണെന്ന് അദ്ദേഹം പറഞ്ഞു. മദ്യത്തിനെതിരിലുള്ള ബോധവൽക്കരണം മദ്യത്തിനെതിരായ പോരാട്ടമായി വികസിപ്പിക്കാൻ കഴിയുന്നില്ലെന്നും കേരളത്തെ വഞ്ചിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിമുക്തി പദ്ധതി ആത്മാർത്ഥതയുള്ളതാണെങ്കിൽ മദ്യലഭ്യത 10 ശതമാനം വീതം വെട്ടിക്കുറക്കുമെന്ന മുൻ സർക്കാറിന്റെ നിലപാട് പ്രയോഗവൽക്കരിക്കാൻ സന്നദ്ധമാവണമെന്ന് അദ്ദേഹം സർക്കാറിനോട് ആവശ്യപ്പെട്ടു.

ജില്ലാ സെക്രട്ടറി ആരിഫ് ചുണ്ടയിൽ, മണ്ഡലം വൈസ് പ്രസിഡണ്ടൻ്ഫ് അഫ്‌സൽ ഹുസൈൻ, മണ്ഡലം സെക്രട്ടറി മഹ്ബൂബുറഹ്മാൻ, മുനിസിപ്പൽ കമ്മിറ്റിയംഗം മൊയ്തീൻ മാസ്റ്റർ തുടങ്ങിയവർ അനുഗമിച്ചു. 
ഇയ്യച്ചേരി ഉണ്ണികൃഷ്ണൻ, ഫാദർ മാത്യൂസ് വട്ടിയാനിക്കൽ, ഖദീജ നർഗീസ് തുടങ്ങി സമര നേതാക്കൾ സത്യാഗ്രഹത്തിൽ ഉണ്ടായിരുന്നു.
 

Latest News