Sorry, you need to enable JavaScript to visit this website.

സ്വർണ്ണത്തട്ടിപ്പിൽ തർക്കം; ജ്വല്ലറി പാർട്ണർക്ക് കുത്തേറ്റു, സ്ത്രീ അടക്കം രണ്ടു പേർക്കെതിരെ കേസ്

തളിപ്പറമ്പ്-  സ്വർണ്ണത്തട്ടിപ്പുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ജ്വല്ലറി പാർട്ണർക്ക് കുത്തേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ ഉൾപ്പെടെ രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തു. തളിപ്പറമ്പിൽ  ആരംഭിക്കാനിരുന്ന മെലോറ ജ്വല്ലറിയുടെ പാർട്ണർ മണത്തണ ചാരുവിള പുത്തൻവീട്ടിൽ സുബിൻ മനോഹരന് (30) ആണ് കുത്തേറ്റത്. സംഭവത്തിൽ കാസർഗോഡ് സ്വദേശികളായ നൗഷാദ്, ജസീല എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

തളിപ്പറമ്പ് ചിറവക്കിൽ പുതുതായി  തുടങ്ങാൻ നിശ്ചയിച്ച ജ്വല്ലറിക്ക് മുന്നിൽവെച്ചാണ് കുത്തേറ്റത്. നിരവധി പേരെ ഇതിനകം തട്ടിപ്പിൽ കുടുക്കിയ ആളാണ് കുത്തേറ്റ സുബിൻ എന്നാണ് പോലീസിന് ലഭിച്ച വിവരം.  പുതിയരീതിയിലുള്ള സ്വർണ തട്ടിപ്പ് നടത്തിയ സംഘത്തിലെ കണ്ണിയാണ് സുബിൻ. കുപ്പം സ്വദേശി പി. ടി.പി അഷ്‌റഫുമായി ചേർന്നായിരുന്നു തട്ടിപ്പിന് കളമൊരുക്കിയത്. ഒരു പവൻ സ്വർണം ഇവർക്ക് നൽകിയാൽ മാർക്കറ്റ് വിലയിൽ 15,000രൂപ കുറച്ച് ഇട പാടുകാരന് നൽകും. അതായത് 45,000 രൂപ മാർക്കറ്റ് വിലയുള്ളപ്പോൾ ഇടപാടുകാരന് 30,000രൂപ നൽകും. ഈ പണത്തിന് പലിശ ഈടാക്കില്ല. ആറ് മാസം കഴിഞ്ഞാൽ 30,000 രൂപ നൽകി ഇതേ സ്വർണാഭരണം തിരിച്ചെടുക്കാൻ കഴിയു മെന്നായിരുന്നു വാഗ്ദാനം. ആകർഷകമായ വാഗ്ദാനത്തിൽ കുടുങ്ങി ജില്ലക്കകത്തും പുറത്തുമുള്ള നിരവധി പേരാണ് സ്വർണം നിക്ഷേപിച്ചത്. എന്നാൽ ഏറെപ്പേർക്കും നിക്ഷേപിച്ച സ്വർണം തിരിച്ചു ലഭിച്ചില്ല.

ഇതേച്ചൊല്ലി വലിയ വിവാദമുടലെടുത്തിരുന്നു. കഴിഞ്ഞദിവസം ശ്രീകണ്ഠപുരം പോലീസ് സ്‌റ്റേഷനിൽ ഒരാൾ പരാതി നൽകുകയും ഇതേത്തുടർന്ന് ജ്വല്ലറിയുടെ മറ്റൊരു പാർട്ണറായ അഷ്‌റഫിനെ വിളിച്ചുവരുത്തി ആഭരണം തിരി ച്ചുനൽകാൻ കരാർ ഉണ്ടാക്കുകയും ചെയ്തിരുന്നു. നേരത്തെയും നിരവധി പേരുമായി ഇതേരീതിയിൽ കരാർ ഉണ്ടാക്കി യിരുന്നെങ്കിലും ആർക്കും ആഭരണം തിരിച്ചുലഭിച്ചില്ല. അതിനിടയിലാണ് ചിറവക്കിൽ ജ്വല്ലറി തുടങ്ങാനുള്ള നീക്കം തുടങ്ങിയത്. ജ്വല്ലറി തുടങ്ങുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ ഉടമകൾ അറിയിച്ചിരുന്നു. ജ്വല്ലറി തുടങ്ങുന്നുവെന്ന വിവരമറിഞ്ഞ് ഇവരെ പിടികൂടാൻ സ്ത്രീകൾ ഉൾപ്പെടെ നിരവധി പ്പേരാണ് കഴിഞ്ഞദിവസങ്ങളിൽ ചിറവക്കിലെത്തിയത്. അതിനിടയിലാണ് തന്റെ പണം തിരിച്ചുനൽകാൻ ആവശ്യപ്പെട്ട് നൗഷാദും ജസീലയും രംഗത്തു വരികയും സുബിനുമായി വാക്കുതർക്കത്തിലാവുകയും ചെയ്തത്. വാക് തർക്കം കൈയ്യേറ്റത്തിലെത്തുകയും സുബിന് കുത്തേൽക്കുകയുമായിരുന്നു. കഴുത്തിനാണ് കുത്തേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. സുബിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
 

Latest News