Sorry, you need to enable JavaScript to visit this website.

പൂപ്പാറയിലെ കൂട്ട ബലാത്സംഗം; പ്രതികൾക്ക് 90 വർഷം തടവ്, 40000 രൂപ പിഴയും ശിക്ഷ

ഇടുക്കി - ഇടുക്കി ജില്ലയിലെ പൂപ്പാറയിലെ തേയിലത്തോട്ടത്തിൽ വച്ച് പ്രായപൂർത്തിയാകാത്ത ബംഗാൾ സ്വദേശിനിയെ കൂട്ട ബലാൽസംഗം ചെയ്ത കേസിൽ മൂന്നു പ്രതികൾക്കും 90 വർഷം തടവും നാല്പതിനായിരം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. ദേവികുളം അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. തുടർന്ന് 16-കാരിയെ കൂട്ട ബലാൽസംഗം ചെയ്ത തമിഴ്‌നാട് സ്വദേശി സുഗന്ദ്, ശിവകുമാർ, പൂപ്പാറ സ്വദേശി ശ്യാം എന്നിവരെ ജയിലിലേക്ക് മാറ്റി. 
  പ്രതികൾ ചെറുപ്പക്കാരാണ്, പരമാവധി കുറഞ്ഞ ശിക്ഷ നല്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല. പ്രതികൾ മൂന്നുപേരും കുറ്റക്കാരാണെന്ന് ഇന്നലെ ദേവികുളം അതിവേഗ കോടതി കണ്ടെത്തിയിരുന്നു.വിവിധ വകുപ്പുകൾ പ്രകാരം മൊത്തം 90 വർഷമാണ് തടവ്. ശിക്ഷകളെല്ലാം 25 വർഷം ഒന്നിച്ചനുഭവിച്ചാൽ മതിയാവും. കേസിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരായതിനാൽ ഇവരുടെ കേസ് തൊടുപുഴ ജുവനൈൽ ജസ്റ്റിസ് ബോർഡാണ് പരിഗണിക്കുന്നത്. ഒരാളെ തെളിവുകളുടെ അഭാവത്തിൽ ഇന്നലെ വെറുതെ വിട്ടിരുന്നു.
 2022 മെയ് 29ന് വൈകിട്ടാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സുഹൃത്തിനൊപ്പം പെൺകുട്ടി തേയിലത്തോട്ടത്തിൽ ഇരിക്കവേ, ആറംഗ സംഘമെത്തി സുഹൃത്തിനെ മർദ്ദിച്ച ശേഷം പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു. 
 

Latest News