ജിദ്ദ- ഹൃസ്വ സന്ദർശനാർഥം ജിദ്ദയിലെത്തിയ ഇടുക്കി പാർലമെന്റ് അംഗം ഡീൻ കുര്യാക്കോസ് എം.പിക്ക് ഒ.ഐ.സി.സി യുടെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ സ്വീകരണം നൽകി. ഒ.ഐ.സി.സി വെസ്‌റ്റേൺ റീജിയണൽ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ, മറ്റു ഭാരവാഹികളായ അസ്ഹാബ് വർക്കല, സഹീർ മാഞ്ഞാലി, ഹർഷദ് ഏലൂർ, അലിതേക്കുതോട്, കുഞ്ഞിമുഹമ്മദ് കൊടശ്ശേരി, സക്കീർ ചെമ്മണ്ണൂർ, അനിൽകുമാർ പത്തനംതിട്ട, നാസർ കോഴിതൊടി, അഫ്ഫാൻ റഹ്മാൻ, ബാബുജോസഫ്, ഷൈജൻ നെട്ടൂർ, ഷിഹാബ് ഉളിയന്നൂർ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.
ഇന്ന് (ചൊവ്വ) വൈകുന്നേരം ഷറഫിയ അൽ അബീർ ഓഡിറ്റോറിയത്തിൽ വൈകുന്നേരം 6.30 ന് ഗാന്ധി സ്മൃതി ദിനവും തുടർന്ന് മീറ്റ് വിത്ത് എം.പി എന്ന പരിപാടിയും ഒ.ഐ.സി സി ജിദ്ദ എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുമെന്ന് പ്രസിഡൻറ് ഹർഷദ് ഏലൂരും ജനറൽ സെക്രട്ടറി ജോസഫ് തുണ്ടത്തിലും അറിയിച്ചു.