Sorry, you need to enable JavaScript to visit this website.

'ഭഗവാൻ ഇവർക്കൊരു വിധി കരുതിയിട്ടുണ്ട്, ആ വിധിക്കായി കാത്തിരിക്കുന്നു'; -രഞ്ജിതിന്റെ ഭാര്യ ലിഷ

- വായ്ക്കരി ഇടാൻ പോലും കഴിയാത്ത തരത്തിൽ ഭർത്താവിനെ വികൃതമാക്കിയെന്ന് ഭാര്യ

- കോടതി ഞങ്ങളെ രക്ഷിച്ചെന്ന് അമ്മ വിനോദിനി

ആലപ്പുഴ - രഞ്ജിത് ശ്രീനിവാസ് കൊലപാതകക്കേസിലെ ശിക്ഷാവിധിയിൽ പ്രതികരിച്ച് കുടുംബം. മരണാനന്തര ക്രിയയുടെ ഭാഗമായി വായ്ക്കരി ഇടാൻപോലും കഴിയാത്ത തരത്തിൽ മൃതദേഹം വെട്ടി വികൃതമാക്കിയെന്ന് രഞ്ജിതിന്റെ ഭാര്യ ലിഷ പറഞ്ഞു. 
 കോടതി വിധിയിൽ പരിപൂർണ സംതൃപ്തിയാണുള്ളത്. രണ്ടുവർഷത്തെ പോരാട്ടത്തിന് ഫലം കണ്ടു. 770 ദിവസമായി രഞ്ജിതിനെ കൊലപ്പെടുത്തിയിട്ട്. ഞങ്ങളുടെ നഷ്ടം വളരെ വലുതാണ്. കോടതി വിധി ഇതാണെങ്കിലും ഭഗവാൻ ഇവർക്കൊരു വിധി കരുതിയിട്ടുണ്ട്. ആ വിധിക്കായി കാത്തിരിക്കുന്നു. അത്യപൂർവമായ കേസായി തന്നെ കോടതി പരിഗണിച്ചതിൽ അതിയായ സന്തോഷമുണ്ട്. സത്യസന്ധമായി കേസന്വേഷിച്ച ഡിവൈഎസ്പി ജയരാജിനും സംഘത്തോടും നന്ദിയുണ്ടെന്നും ലിഷ പറഞ്ഞു. കോടതി ഞങ്ങളെ രക്ഷിച്ചെന്ന് അമ്മ വിനോദിനിയും പ്രതികരിച്ചു

Latest News